ക്രിസ്റ്റിയാനോയെ വാങ്ങിയ തുകയുടെ പകുതി തിരിച്ചു പിടിച്ചു; ഒറ്റ ദിവസം വിറ്റത് 420 കോടിയുടെ ഏഴാം നമ്പര്‍ ജേഴ്‌സി

യുവന്റ്‌സിലെ ക്രിസ്റ്റ്യാനോയുടെ ഏഴാം നമ്പര്‍ ജേഴ്‌സി വില്‍പ്പനയ്ക്ക് വന്ന ആദ്യ ദിവസം തന്നെ 520,000 ജേഴ്‌സികളാണ് വിറ്റുപോയത്
ക്രിസ്റ്റിയാനോയെ വാങ്ങിയ തുകയുടെ പകുതി തിരിച്ചു പിടിച്ചു; ഒറ്റ ദിവസം വിറ്റത് 420 കോടിയുടെ ഏഴാം നമ്പര്‍ ജേഴ്‌സി

കളിക്കളത്തില്‍ ഇറങ്ങുന്നതിന് മുന്‍പ് തന്നെ തനിക്കായി യുവന്റ്‌സ് മുടക്കിയ തുകയുടെ പകുതി യുവന്റ്‌സിന് ഇപ്പോള്‍ തന്നെ നേടിക്കൊടുത്ത് ക്രിസ്റ്റിയാനോ. ക്രിസ്റ്റിയാനോയുടെ ഏഴാം നമ്പര്‍ ജേഴ്‌സിയിലൂടെയാണ് ട്രാന്‍സ്ഫര്‍ വിപണിയില്‍ ക്രിസ്റ്റ്യാനോയ്ക്ക് വേണ്ടി മുടക്കിയ തുകയുടെ പകുതിയോളം ഇറ്റാലിയന്‍ ക്ലബ് തിരികെ പിടിച്ചിരിക്കുന്നത്. 

യുവന്റ്‌സിലെ ക്രിസ്റ്റ്യാനോയുടെ ഏഴാം നമ്പര്‍ ജേഴ്‌സി വില്‍പ്പനയ്ക്ക് വന്ന ആദ്യ ദിവസം തന്നെ 520,000 ജേഴ്‌സികളാണ് വിറ്റുപോയത്. യുവന്റ്‌സിന്റെ പാര്‍ട്ണറായ അഡിഡാസ് അവരുടെ സ്‌റ്റോറിലൂടെ വിറ്റത് ക്രിസ്റ്റിയാനോയുടെ 20,000 ജേഴ്‌സികളും. 

8000 രൂപയാണ് ഒരു യഥാര്‍ഥ യുവന്റ്‌സ് ജേഴ്‌സിയുടെ വില. 2016ല്‍ യുവന്റ്‌സിന്റേതായി ആകെ വിറ്റുപോയ ജേഴ്‌സി 850,000 ആയിരുന്നു. എന്നാല്‍ 100 മില്യണ്‍ യൂറോയുടെ ട്രാന്‍സ്ഫറിലൂടെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരത്തെ ടീമിലെത്തിച്ചത് വഴി യുവന്റ്‌സിന്റെ ഇതുവരെയുള്ള റെക്കോര്‍ഡുകളെല്ലാം മറികടക്കപ്പെടുമെന്ന് ഉറപ്പ്. 

120 മില്യണ്‍ യൂറോയാണ് നാല് വര്‍ഷത്തേക്ക് ക്രിസ്റ്റിയാനോയ്ക്ക് ക്ലബ് നല്‍കുക. അഡിഷണല്‍ കോസ്റ്റായി 12 മില്യണ്‍ യൂറോ കൂടി യുവന്റ്‌സ് ചിലവഴിക്കേണ്ടി വരും. അങ്ങിനെ വരുമ്പോള്‍ 232 മില്യണ്‍ യൂറോ ആയിരിക്കും നാല് വര്‍ഷത്തില്‍ യുവന്റ്‌സിന് ക്രിസ്റ്റിയാനോയ്ക്ക് വേണ്ടി ചിലവഴിക്കേണ്ടി വരിക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com