അരങ്ങേറാന്‍ റിഷഭ്; ഇംഗ്ലണ്ടിനെതിരായ ആദ്യ മൂന്ന് ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു

ഭൂമ്ര ആദ്യ ടെസ്റ്റ് കളിക്കില്ല. മൂന്നാം ഏകദിനത്തില്‍ പരിക്ക് പറ്റിയ ഭുവനേശ്വര്‍ കുമാറിനേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല
അരങ്ങേറാന്‍ റിഷഭ്; ഇംഗ്ലണ്ടിനെതിരായ ആദ്യ മൂന്ന് ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിനെതിരായ ആദ്യ മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഭൂമ്ര ആദ്യ ടെസ്റ്റ് കളിക്കില്ല. മൂന്നാം ഏകദിനത്തില്‍ പരിക്ക് പറ്റിയ ഭുവനേശ്വര്‍ കുമാറിനേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 

ഭുവനേശ്വര്‍ കുമാര്‍ ടെസ്റ്റ് പരമ്പരയില്‍ ഉണ്ടാകുമോ എന്ന കാര്യം ഈ ആഴ്ച വ്യക്തമാകുമെന്ന് സെലക്ഷന്‍ കമ്മിറ്റി വ്യക്തമാക്കി. പ്രതീക്ഷിച്ചത് പോലെ വൃദ്ധിമാന്‍ സാഹ ടീമില്‍ ഇടംപിടിച്ചില്ല. പകരം ദിനേഷ് കാര്‍ത്തിക് വിക്കറ്റ് കീപ്പറായെത്തി. റിഷഭ് പന്തും ഇന്ത്യക്കായി അരങ്ങേറ്റ ടെസ്റ്റ് കളിക്കാന്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്. 

ഐപിഎല്ലിലെ മികച്ച ഫോമാണ് റിഷഭിലേക്ക് ഒരിക്കല്‍ കൂടി സെലക്ടര്‍മാരുടെ ശ്രദ്ധയെത്തിച്ചത്. 14 മത്സരങ്ങളില്‍ നിന്നും 684 റണ്‍സായിരുന്നു റിഷഭ് അടിച്ചെടുത്തത്. ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമിലും റിഷഭ് ഇടംപിടിച്ചിരുന്നു. അതില്‍ മൂന്ന് അര്‍ധ സെഞ്ചുറി നേടുകയും സ്റ്റമ്പിന് പിന്നില്‍ മികച്ചു നില്‍ക്കുകയും ചെയ്തു. എട്ട് മത്സരങ്ങളില്‍ നിന്നും 15 വിക്കറ്റുകള്‍ റിഷഭ് വിക്കറ്റിന് പിന്നില്‍ നിന്നും വീഴ്ത്തി.

പരിക്ക് ഭീഷണി തുടരുന്നതിനെ തുടര്‍ന്നാണ് അഞ്ച് ടെസ്റ്റുകള്‍ക്കുമുള്ള ടീമിനെ പ്രഖ്യാപിക്കാത്തത്. ആഗസ്റ്റ് ഒന്നിനാണ് ആദ്യ ടെസ്റ്റ്. ഏകദിന പരമ്പര നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് ടെസ്റ്റ് കടുത്തതായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.  

ആദ്യ മൂന്ന് ടെസ്റ്റിനുള്ള ഇന്ത്യന്‍ സംഘം,
വിരാട് കോഹ് ലി, ശിഖര്‍ ധവാന്‍,കെ.എല്‍.രാഹുല്‍, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, രഹാനെ, കരുണ്‍ നായര്‍, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത്, ആര്‍.അശ്വിന്‍, ജഡേജ,കുല്‍ദീപ്,ഹര്‍ദിക് പാണ്ഡ്യ,ഇശാന്ത് ശര്‍മ, ഷമി,ഉമേഷ് യാദവ്,ഭൂമ്ര, ഷര്‍ദുല്‍ താക്കൂര്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com