ഏകദിന പരമ്പര ഇംഗ്ലണ്ട് എടുത്തു; ഇനി ടെസ്റ്റ്‌

മൂന്നാം ഏകദിനം ജയിച്ച് ഇംഗ്ലീഷ് മണ്ണില്‍ ട്വിന്റി20 പരമ്പര നേട്ടത്തിന് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കാന്‍ ലഭിച്ച സുവര്‍ണാവസരമാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്
ഏകദിന പരമ്പര ഇംഗ്ലണ്ട് എടുത്തു; ഇനി ടെസ്റ്റ്‌

186 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി ഏകദിന പരമ്പര നേട്ടം ഇന്ത്യയുടെ കയ്യില്‍ നിന്നും പിടിച്ചെടുത്ത് ജോയ് റൂട്ടും മോര്‍ഗനും. മൂന്നാം ഏകദിനം ജയിച്ച് ഇംഗ്ലീഷ് മണ്ണില്‍ ട്വിന്റി20 പരമ്പര നേട്ടത്തിന് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കാന്‍ ലഭിച്ച സുവര്‍ണാവസരമാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്. 

ഒന്‍പത് ഉഭയകക്ഷി പരമ്പരകള്‍ തോല്‍ക്കാതെ മുന്നേറിയിരുന്ന ഇന്ത്യയുടെ കുതിപ്പിന് ഇംഗ്ലണ്ട് തടയിടുക കൂടി ചെയ്തു. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. അച്ചടക്കത്തോടെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ പന്തെറിഞ്ഞതോടെ  ഇന്ത്യ കുഴങ്ങി. 

നായകന്‍ കോഹ് ലിയുടെ 71 റണ്‍സാണ് ഇന്ത്യയ്ക്ക് 50 ഓവറില്‍ 256 റണ്‍സ് എന്ന ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 44.3 ഓവറില്‍ ജയം കണ്ടു. സെഞ്ചുറി നേടിയ റൂട്ടും 88 റണ്‍സ് എടുത്ത് പുറത്താകാതെ നിന്ന മോര്‍ഗനുമാണ് ആതിഥേയറെ പരമ്പര ജയത്തിലേക്ക് എത്തിച്ചത്. 13 ബോളില്‍ 30 റണ്‍സ് അടിച്ചെടുത്ത് ജോണി ബെയര്‍സ്‌റ്റോ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ തുടക്കമായിരുന്നു നല്‍കിയത്. 

156 റണ്‍സിന് മൂന്ന വിക്കറ്റ് എന്ന നിലയില്‍ നിന്നും 158ന് അഞ്ച് വിക്കറ്റ് എന്ന നിലയിലേക്ക് ഒരു ഘട്ടത്തില്‍ ഇന്ത്യ കൂപ്പുകുത്തിയിരുന്നു. കോഹ് ലിയായിരുന്നു ഇവിടെ നിന്നും ടീമിനെ കരകയറ്റിയത്. 

ഏകദിന പരമ്പര അവസാനിച്ചതോടെ ടെസ്റ്റ് പരമ്പരയിലാണ് ഇനി ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ. ഇംഗ്ലണ്ടിനെതിരായ ആദ്യ മൂന്ന് ടെസ്റ്റിനുള്ള ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ആഗസ്റ്റ് ഒന്നിനാണ് ആദ്യ ടെസ്റ്റ്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com