ഏഷ്യന്‍ ഗെയിംസ് വോളിബോള്‍: ഇന്ത്യന്‍ ടീമില്‍ 12 മലയാളി താരങ്ങള്‍; വനിതാ ടീമിനെ മിനിമോള്‍ നയിക്കും

ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യയുടെ പുരുഷ, വനിതാ വോളിബോള്‍ ടീമില്‍ 12 മലയാളി താരങ്ങള്‍ ഇടംപിടിച്ചു
ഏഷ്യന്‍ ഗെയിംസ് വോളിബോള്‍: ഇന്ത്യന്‍ ടീമില്‍ 12 മലയാളി താരങ്ങള്‍; വനിതാ ടീമിനെ മിനിമോള്‍ നയിക്കും

ഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യയുടെ പുരുഷ, വനിതാ വോളിബോള്‍ ടീമില്‍ 12 മലയാളി താരങ്ങള്‍ ഇടംപിടിച്ചു. വനിതാ ടീമില്‍ 10 പേരും പുരുഷ ടീമില്‍ രണ്ട് പേരുമാണ് ഉള്‍പ്പെട്ടത്. ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ ഇന്തോനേഷ്യയിലാണ് ഏഷ്യന്‍ ഗെയിംസ് പോരാട്ടങ്ങള്‍.

പുരുഷ ടീമില്‍ കൊച്ചി ബി.പി.സി.എല്‍ താരങ്ങളായ ജി അഖിനും അജിത്‌ലാലുമാണ് ഇടം കണ്ടത്. ദേശീയ വോളി കിരീടം നേടിയ കേരള ടീമിന്റെ നായകനായിരുന്ന തമിഴ്‌നാട്ടുകാരന്‍ ജെറൊം വിനീതും ഇന്ത്യക്കായി കളത്തിലിറങ്ങും. ജെറോം വിനീതും ബി.പി.സി.എല്‍ താരമാണ്. മോഹന്‍ ഉക്രപാണ്ഡ്യനാണ് പുരുഷ ടീമിന്റെ ക്യാപ്റ്റന്‍. അശോക് കാര്‍ത്തിക്, ദീപേഷ് കുമാര്‍ സിന്‍ഹ, എസ് പ്രഭാകരന്‍, പി പ്രഭാകരന്‍, അമിത്, രോഹിത്കുമാര്‍, ഗുരിന്ദര്‍ സിങ്, വിനീത് കുമാര്‍, രജിത് സിങ്, പങ്കജ് ശര്‍മ എന്നിവരാണ് മറ്റ് താരങ്ങള്‍. 

വനിതകളുടെ 14 അംഗ ടീമിനെ മലയാളി താരം മിനിമോള്‍ എബ്രഹാം നയിക്കും. റെയില്‍വേസിന്റെ താരമാണ് മിനിമോള്‍. കെ.എസ്.ഇ.ബി താരങ്ങളായ എസ് രേഖ, കെ.എസ് ജിനി, അഞ്ജു ബാലകൃഷ്ണന്‍, ശ്രുതി മുരളീധരന്‍, കെ.പി അനുശ്രീ, അഞ്ജലി ബാബു, എസ് സൂര്യ, അതിഥി താരമായി കെ.എസ്.ഇ.ബി, സായ് ടീമുകള്‍ക്കായി കളിക്കുന്ന ലിബറോ ആര്‍ അശ്വതി, റെയില്‍വേസിന്റെ തന്നെ അശ്വനി കണ്ടോത്ത് എന്നിവരാണ് ടീമിലിടം കണ്ട മലയാളി താരങ്ങള്‍. അനുശ്രീ ഘോഷ്, നിര്‍മല്‍, റുഖ്‌സാന ഖത്തൂണ്‍, പ്രിയങ്ക ഖേദര്‍ എന്നിവരാണ് വനിതാ ടീമിലെ മറ്റ് അംഗങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com