ടീമിനെ കരകയറ്റാന്‍ ഡിവില്ലിയേഴ്‌സ് തിരിച്ചെത്തുന്നു? സൂചനയുമായി സിഎസ്എ

മെയിലായിരുന്നു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഡിവില്ലിയേഴ്‌സ് വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്
ടീമിനെ കരകയറ്റാന്‍ ഡിവില്ലിയേഴ്‌സ് തിരിച്ചെത്തുന്നു? സൂചനയുമായി സിഎസ്എ

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക തകര്‍ന്നടിഞ്ഞതിന് പിന്നാലെയാണ് ടീമിന്റെ രക്ഷയ്ക്ക് ഡിവില്ലിയേഴ്‌സ് തിരിച്ചെത്തുമോ എന്ന ചോദ്യം ശക്തമായത്. കളിക്കാരനായിട്ടല്ല, മറിച്ച് ടീമിന്റെ പരിശീലക റോളിലേക്ക് ഡിവില്ലിയേഴ്‌സ് എത്തുന്നതിനുള്ള സാധ്യതകളാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇപ്പോള്‍ പരിശോധിക്കുന്നത്. 

മെയിലായിരുന്നു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഡിവില്ലിയേഴ്‌സ് വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. എന്നാല്‍ ഐപിഎല്ലിലും ടൈറ്റന്‍സിലും തുടര്‍ന്ന് കളിക്കുമെന്ന് ഡിവില്ലിയേഴ്‌സ് പിന്നീട് വ്യക്തമാക്കി. ഇതിന് പുറമെ കണ്‍സള്‍ട്ടന്‍സി പദവിയില്‍ ഡിവില്ലിയേഴ്‌സ് താത്പര്യം പ്രകടിപ്പിച്ചിരുന്നു എന്നാണ് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക സിഇഒ തബാങ് മൊറോ പ്രതികരിച്ചത്. 

മാത്രമല്ല, വിരമിക്കല്‍ പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസങ്ങളില്‍ ഡിവില്ലിയേഴ്‌സിനോട് സംസാരിച്ചപ്പോള്‍ പരിശീലക വേഷത്തോട് അനുകൂലമായിട്ടാണ് ഡിവില്ലിയേഴ്‌സ് പ്രതികരിച്ചതെന്നും തബാങ് മൊറോ പറയുന്നു. ടീമിന് നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഡിവില്ലിയേഴ്‌സ് തയ്യാറായാല്‍ അദ്ദേഹത്തിന്റെ സൗകര്യത്തിന് അനുസരിച്ച് ടീമിന്റെ കാര്യങ്ങള്‍ ഒരുക്കുമെന്നാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പറയുന്നത്. 

ഇതിന് മുന്‍പ് പരിശീലക വേഷത്തില്‍ ഡിവില്ലിയേഴ്‌സ് എത്തിയിട്ടില്ല. എന്നാല്‍ മുന്‍ രാജ്യാന്തര താരം എന്ന നിലയില്‍ ഡിവില്ലിയേഴ്‌സ് ലെവല്‍ 2 സര്‍ട്ടിഫിക്കറ്റില്‍ വരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com