'സൂര്യന്‍ നാളെയും ഉദിക്കും'- ടീമില്‍ ഇടമില്ലാത്തതിനെ സൂചിപ്പിച്ച് ഹിറ്റ്മാന്‍ ട്വീറ്റ്  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th July 2018 07:30 PM  |  

Last Updated: 19th July 2018 07:36 PM  |   A+A-   |  

 

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള 18 അംഗ ടീമില്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മയ്ക്ക് ഇടമില്ലാത്തതായിരുന്നു ശ്രദ്ധേയമായത്. തന്നെ ഒഴിവാക്കിയ വിഷയവുമായി ബന്ധമുള്ളൊരു ട്വീറ്റുമായി താരം ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ''സൂര്യന്‍ നാളെയും ഉദിക്കും' എന്നായിരുന്നു രോഹിത്തിന്റെ ട്വീറ്റ്. ട്വീറ്റ് ടീമില്‍ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ടാണെന്ന വ്യാഖാനങ്ങള്‍ പിന്നാലെ വരികയും ചെയ്തു. 

അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ഈ വര്‍ഷമാദ്യം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് രോഹിത് അവസാനമായി ഇന്ത്യക്കായി ടെസ്റ്റ് കളിച്ചത്.  അന്ന് നാല് ഇന്നിങ്‌സില്‍ നിന്നായി 78 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്. ശരാശരി വെറും 19.50 മാത്രം.
31 കാരനായ രോഹിത് ഇതുവരെ 25 ടെസ്റ്റുകള്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. വിദേശ പിച്ചുകളിലെ മോശം സ്‌കോറുകളും താരത്തിന് തിരിച്ചടിയായി.