കായികം
അലിസന്‍ ഇനി ലോകത്തിലെ ഏറ്റവും വിലയേറിയ ഗോളി; റെക്കോര്‍ഡ് തുകക്ക് ബ്രസീല്‍ താരത്തെ ലിവര്‍പൂള്‍ വലയിലാക്കി
റെക്കോര്‍ഡ് തുക മുടക്കി ബ്രസീലിയന്‍ ഗോള്‍ കീപ്പര്‍ അലിസന്‍ ബെക്കറിനെ ലിവര്‍പൂള്‍ സ്വന്തമാക്കി
റെക്കോര്‍ഡ് തുക മുടക്കി ബ്രസീലിയന്‍ ഗോള്‍ കീപ്പര്‍ അലിസന്‍ ബെക്കറിനെ ലിവര്‍പൂള്‍ സ്വന്തമാക്കി. റോമയുടെ താരമായ അലിസണെ കൈമാറാന്‍ കഴിഞ്ഞ ദിവസം തന്നെ ഇരു ടീമുകളും കരാറില്‍ എത്തിയിരുന്നു. എന്നാല്‍ പ്രഖ്യാപനത്തിന് മെഡിക്കല്‍ പൂര്‍ത്തിയാക്കുന്നതുവരെ കാത്തിരിക്കുകയായിരുന്നു. 72 മില്യണ്‍ പൗണ്ട് നല്‍കിയാണ് റോമയില്‍ നിന്നും ലിവര്‍പൂര്‍ താരത്തെ സ്വന്തമാക്കിയത്.
ലോകത്തിലെ ഏറ്റവും വിലയേറിയ ഗോളി എന്ന റെക്കോര്‍ഡോടെയാവും താരം ഇനി ആന്‍ഫീല്‍ഡില്‍ വല കാക്കുക. ഏറെ നാളായി ലിവര്‍പൂള്‍ നേരിട്ട ഗോള്‍ കീപ്പര്‍ പ്രശ്‌നത്തിനാണ് ഇതോടെ പരിഹാരമാവുന്നത്. അലിസന്‍ എത്തിയതോടെ മിനോലെ, കാരിയസ് എന്നിവരില്‍ ആരെങ്കിലും ലിവര്‍പൂള്‍ വിടുമെന്ന് ഉറപ്പായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ