ഇന്ത്യ സ്ത്രീകള്‍ക്ക് സുരക്ഷിതമല്ല, സ്‌ക്വാഷ് ടീമില്‍ നിന്ന് പിന്മാറി സ്വിസ് താരം, ആശങ്കയുമായി യുഎസും ഇറാനും

സ്വിസ് താരത്തെ ചാമ്പ്യന്‍ഷിപ്പിനായി ഇന്ത്യയിലേക്ക് അയക്കാന്‍ മാതാപിതാക്കള്‍ വിസമ്മതിക്കുകയായിരുന്നു
ഇന്ത്യ സ്ത്രീകള്‍ക്ക് സുരക്ഷിതമല്ല, സ്‌ക്വാഷ് ടീമില്‍ നിന്ന് പിന്മാറി സ്വിസ് താരം, ആശങ്കയുമായി യുഎസും ഇറാനും

തങ്ങളുടെ ഏറ്റവും മികച്ച താരം ഇല്ലാതെയാണ് സ്വിറ്റ്‌സര്‍ലാന്‍ഡ് ലോക ജൂനിയര്‍ സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പിനായി ചെന്നൈയിലെത്തിയത്.  മികച്ച താരത്തെ സ്വിസ് ടീം അവഗണിച്ചതല്ല. സ്ത്രീകള്‍ക്ക് ഇന്ത്യ സുരക്ഷിതമല്ലെന്ന് പറഞ്ഞ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പിന്മാറുകയായിരുന്നു അംബ്രേ അലിങ്ക്‌സ്. 

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതാണ് ലോകത്തിന് മുന്നില്‍ രാജ്യത്തെ പിന്നോട്ടടിക്കുന്നത്. സ്വിസ് താരത്തെ ചാമ്പ്യന്‍ഷിപ്പിനായി ഇന്ത്യയിലേക്ക് അയക്കാന്‍ മാതാപിതാക്കള്‍ വിസമ്മതിക്കുകയായിരുന്നു. 

സ്വിസ് താരം പിന്മാറിയതിന് പുറമെ, ഇറാന്‍, അമേരിക്ക, ഓസ്‌ട്രേലിയ എന്നീ ടീമുകളും ഇന്ത്യയിലെ അന്തരീക്ഷത്തില്‍ അസ്വസ്ഥരാണ്. പുറത്തേക്ക് തനിച്ച് പോവരുത് എന്ന് താരങ്ങള്‍ക്ക് ടീമുകള്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു. മാത്രമല്ല, വസ്ത്രധാരണത്തില്‍ ശ്രദ്ധ നല്‍കാന്‍ താരങ്ങളോട് നിര്‍ദേശിക്കുകയും ചെയ്തു. 

റാങ്കിങ്ങില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് അംേ്രബ അലിങ്ക്‌സ്. ഇന്ത്യയെ കുറിച്ച് ഞങ്ങള്‍ കേള്‍ക്കുന്നതെല്ലാമാണ് അവള്‍ ടീമില്‍ ഇല്ലാത്തതിന്റെ കാരണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇന്ത്യ എത്രമാത്രം അപകടകരമാണ് എന്ന് ഇന്റര്‍നെറ്റില്‍ വരുന്ന റിപ്പോര്‍ട്ടുകളിലൂടെ അവളുടെ മാതാപിതാക്കള്‍ അറിയുന്നു. അതുകൊണ്ട് റിസ്‌ക് എടുക്കാന്‍ അവര്‍ തയ്യാറല്ല. പക്ഷേ ഞങ്ങള്‍ക്ക് ഇതുവരെ ബുദ്ധിമുട്ട് നേരിട്ടിട്ടില്ലെന്നും സ്വിസ് പരിശീലകന്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com