ടെസ്റ്റില്‍ നായകനായ രഹാനെയെ ഏകദിനത്തില്‍ ഒഴിവാക്കുന്നതിലെ യുക്തിയെന്താണ്? ഗാംഗുലിക്ക് പിന്നാലെ വിമര്‍ശനവുമായി വെങ്‌സര്‍ക്കാര്‍

അഫ്ഗാനിസ്ഥാനെതിരെ നായകനായ രഹാനെയെ ഇന്ത്യയുടെ അടുത്ത മത്സരമായ ഏകദിന പരമ്പരയില്‍ നിന്ന് എങ്ങിനെ ഒഴിവാക്കാന്‍ സാധിച്ചു?
ടെസ്റ്റില്‍ നായകനായ രഹാനെയെ ഏകദിനത്തില്‍ ഒഴിവാക്കുന്നതിലെ യുക്തിയെന്താണ്? ഗാംഗുലിക്ക് പിന്നാലെ വിമര്‍ശനവുമായി വെങ്‌സര്‍ക്കാര്‍

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര നഷ്ടപ്പെട്ടതിന് പിന്നാലെ ടീം സെലക്ഷനെതിരായ വിമര്‍ശനം അവസാനിക്കുന്നില്ല. ഇന്ത്യന്‍ മധ്യനിരയിലെ മാറ്റങ്ങള്‍ക്കെതിരെ സൗരവ് ഗാംഗുലി രംഗത്തെത്തിയതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി എത്തുകയാണ് ഇന്ത്യന്‍ മുന്‍ നായകനായ ദിലീപ് വെങ്‌സര്‍ക്കാര്‍. 

എങ്ങിനെയാണ് ടീമിലെ ടോപ് കളിക്കാരില്‍ സെലക്ടര്‍മാര്‍ക്ക് വിശ്വാസം ഇല്ലാതെ പോകുന്നത് എന്ന ചോദ്യമാണ് വെങ്‌സര്‍ക്കാര്‍ ഉന്നയിക്കുന്നത്. രഹാനേയും രാഹുലിനേയും മൂന്നാം ഏകദിനത്തില്‍ നിന്നും മാറ്റി നിര്‍ത്തിയതില്‍ ഊന്നിയായിരുന്നു വെങ്‌സര്‍ക്കാരിന്റെ വിമര്‍ശനം. 

ബാറ്റിങ് ഓര്‍ഡറിലെ മൂന്നും നാലും സ്ഥാനങ്ങളിലെ കൂട്ടുകെട്ട് നിര്‍ണായകമാണ്. ഇംഗ്ലണ്ടിലെ കളിക്ക് ശേഷം നാലാം സ്ഥാനത്ത് നമ്മള്‍ക്ക് ഇപ്പോഴും ഉത്തരമില്ലെന്നാണ് സെലക്ടര്‍മാര്‍ നല്‍കുന്നത്. എന്നാല്‍ രഹാനെ, രാഹുല്‍ എന്നീ ബാറ്റ്‌സ്മാന്‍മാരുടെ കഴിവിനെ എങ്ങിനെ മാറ്റി നിര്‍ത്താനാകുമെന്ന് വെങ്‌സര്‍ക്കാര്‍ ചോദിക്കുന്നു. പ്ലേയിങ് ഇലവനില്‍ രാഹുലിന്റെ സ്ഥാനം ഇതുവരെ ഉറപ്പിച്ചിട്ടില്ല.

ഏകദിനത്തിന് രഹാനെ യോജിക്കുന്നില്ല എങ്കില്‍ നമുക്ക് കാണാന്‍ സാധിക്കാത്ത മറ്റെന്തോ ഉണ്ടെന്ന് വേണം മനസിലാക്കാന്‍. അഫ്ഗാനിസ്ഥാനെതിരെ നായകനായ രഹാനെയെ ഇന്ത്യയുടെ അടുത്ത മത്സരമായ ഏകദിന പരമ്പരയില്‍ നിന്ന് എങ്ങിനെ ഒഴിവാക്കാന്‍ സാധിച്ചു? ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ കഴിവ് തെളിയിച്ച രഹാനെയില്‍ വിശ്വാസം അര്‍പ്പിക്കാന്‍ സെലക്ടര്‍മാര്‍ക്ക് സാധിക്കാത്തത് എന്താണ് എന്നും വെങ്‌സര്‍ക്കാര്‍ ചോദിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com