റെക്കോര്‍ഡ് കാല്‍നൂറ്റാണ്ട് പിന്നിട്ടു; മാറ്റമില്ലാതെ ക്യൂബന്‍ ചരിത്രം

ക്യൂബന്‍ ഹൈ ജമ്പ് ഇതിഹാസം ജാവിയര്‍ സോടോമയര്‍ സ്ഥാപിച്ച ലോക റെക്കോര്‍ഡ് പ്രകടനം തകര്‍ക്കപ്പെടാതെ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നു
റെക്കോര്‍ഡ് കാല്‍നൂറ്റാണ്ട് പിന്നിട്ടു; മാറ്റമില്ലാതെ ക്യൂബന്‍ ചരിത്രം

ക്യൂബന്‍ ഹൈ ജമ്പ് ഇതിഹാസം ജാവിയര്‍ സോടോമയര്‍ സ്ഥാപിച്ച ലോക റെക്കോര്‍ഡ് പ്രകടനം തകര്‍ക്കപ്പെടാതെ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഏറ്റവും പഴക്കമുള്ള അത്‌ലറ്റിക്‌സ് റെക്കോര്‍ഡുകളുടെ പട്ടികയില്‍ പത്താം സ്ഥാനത്താണ് ഈ പ്രകടനം. 

1993 ജൂലൈ 27ന് സ്‌പെയിനിലെ സലമന്‍ക്കയില്‍ വച്ച് നടന്ന അത്‌ലറ്റിക്‌സ് പോരാട്ടത്തില്‍ 2.45 മീറ്റര്‍ താണ്ടിയാണ് സോടോമയര്‍ റെക്കോര്‍ഡിട്ടത്. ഇക്കാലത്തിനിടയില്‍ ലോകത്തില്‍ ഒരു താരത്തിന് പോലും അത് തകര്‍ക്കാന്‍ സാധിച്ചിട്ടില്ല. 

സ്വീഡന്‍ താരം പാട്രിക് സോബര്‍ഗ് 1987 ജൂണ്‍ 30ന് സ്ഥാപിച്ച 2.42 മീറ്ററിന്റെ റെക്കോര്‍ഡ് തൊട്ടടുത്ത വര്‍ഷം 2.43 മീറ്ററായി തിരുത്തിയാണ് സോടോമയര്‍ റെക്കോര്‍ഡ് ആദ്യമായി തന്റെ പേരിലാക്കിയത്. 1989ല്‍ 2.44 മീറ്ററാക്കി ഉയര്‍ത്തി തന്റെ തന്നെ റെക്കോര്‍ഡ് തിരുത്തി ശ്രദ്ധയേനായ ക്യൂബന്‍ ഇതിഹാസം 1993ല്‍  2.45 മീറ്ററാക്കിയാണ് ചരിത്രമെഴുതിയത്. 

ഏറ്റവും പഴക്കമുള്ള അത്‌ലറ്റിക്‌സ് റെക്കോര്‍ഡുകളില്‍ ഒന്നാം സ്ഥാനത്തുള്ളത് ജമില ക്രതോച്‌വിലോവ വനിതകളുടെ 800 മീറ്റര്‍ സ്ഥാപിച്ച റെക്കോര്‍ഡാണ്. 34 വര്‍ഷമായി ഇത് തകര്‍ക്കപ്പെടാതെ നില്‍ക്കുന്നു. യുരി സെഡിക് (പുരുഷ ഹാമര്‍ ത്രോ 32 വര്‍ഷം), യുര്‍ഗന്‍ ഷുല്‍റ്റ് (പുരുഷ ഡിസ്‌ക്കസ് ത്രോ 32 വര്‍ഷം), സ്‌റ്റെഫ്ക കൊസ്റ്റഡിനോവ (വനിതാ ഹൈ ജമ്പ്), ഗലിന ചിസ്റ്റ്യകോവ (വനിതാ ലോങ് ജമ്പ്), ഫ്‌ളോറന്‍സ് ഗ്രിഫിത് ജോയ്‌നര്‍ (വനിതാ 100 മീറ്റര്‍) മൂന്ന് പ്രകടനങ്ങളും 30 വര്‍ഷം. ഫ്‌ളോറന്‍സ് ഗ്രിഫിത് ജോയ്‌നര്‍ (വനിതാ 200 മീറ്റര്‍ 29 വര്‍ഷം), റാന്‍ഡി ബര്‍നസ് (പുരുഷ ഷോട്പുട്ട് 28 വര്‍ഷം), മൈക് പവല്‍ (പുരുഷ ലോങ് ജമ്പ് 26 വര്‍ഷം).

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com