1300 കോടി രൂപയ്ക്കും തരില്ല; റയലിനോട് നിലപാട് വ്യക്തമാക്കി ചെല്‍സി

ഹസാര്‍ഡിനെ ബെര്‍നാബ്യൂവിലേക്ക് എത്തിക്കാന്‍ ട്രാന്‍സ്ഫര്‍ വിപണിയിലെ രണ്ടാമത്തെ വലിയ വില റയല്‍ മുടക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
1300 കോടി രൂപയ്ക്കും തരില്ല; റയലിനോട് നിലപാട് വ്യക്തമാക്കി ചെല്‍സി

1300 കോടി രൂപയ്ക്കും തങ്ങളുടെ സ്റ്റാര്‍ പ്ലേയറെ വിട്ടു നല്‍കാന്‍ തയ്യാറല്ലെന്ന് റയലിന് ചെല്‍സിയുടെ മറുപടി. ഹസാര്‍ഡിനെ ബെര്‍നാബ്യൂവിലേക്ക് എത്തിക്കാന്‍ ട്രാന്‍സ്ഫര്‍ വിപണിയിലെ രണ്ടാമത്തെ വലിയ വില റയല്‍ മുടക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

എന്നാല്‍ തങ്ങളുടെ ഏറ്റവും മികച്ച കളിക്കാരനെ വിട്ടുതരാന്‍ തയ്യാറല്ലെന്നാണ് ചെല്‍സി വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ലോക കപ്പിന് പിന്നാലെ ചെല്‍സി വിടുന്നതിന് താത്പര്യം പ്രകടിപ്പിച്ച് ഹസാര്‍ഡ് പ്രതികരിച്ചിരുന്നു. ആറ് വര്‍ഷം ചെല്‍സിയില്‍ തുടര്‍ന്നതിന് പിന്നാലെ പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ താത്പര്യം ഉണ്ടെന്നായിരുന്നു ഹസാര്‍ പറഞ്ഞത്. 

എന്റെ പ്രിയപ്പെട്ട സ്ഥലം ഏതെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ എന്ന ഹസാര്‍ഡിന്റെ വാക്കുകള്‍ റയല്‍ തന്നെയാണ് ബെല്‍ജിയം താരത്തിന്റെ ലക്ഷ്യം എന്ന സൂചന നല്‍കിയിരുന്നു. എന്നാല്‍ പ്രതിവാരം രണ്ട് കോടി പ്രതിഫലം നിശ്ചയിച്ച് ഹസാര്‍ഡിനെ ക്ലബില്‍ തന്നെ നിലനിര്‍ത്താനാണ് ചെല്‍സിയുടെ നീക്കം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com