ടെസ്റ്റിന് മുന്‍പ് ശ്വാസം വിടണം,തോല്‍വി മറക്കണം; ഭാര്യമാര്‍ക്കൊപ്പം കറങ്ങി താരങ്ങള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd July 2018 03:21 PM  |  

Last Updated: 22nd July 2018 03:21 PM  |   A+A-   |  

karthik

ജയിച്ചു തുടങ്ങി എങ്കിലും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര നഷ്ടപ്പെട്ടതിന്റെ നിരാശ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ വന്നു മൂടിയിരുന്നു. രഹാനയേയും രാഹുലിനേയും ഒഴിവാക്കി മധ്യനിരയില്‍ നടത്തിയ മാറ്റങ്ങള്‍ ഉള്‍പ്പെടെ വിമര്‍ശനത്തിന് ഇരയാവുകയും ചെയ്തു. ഇനി ടെസ്റ്റിന് വേണ്ടിയുള്ള ഒരുക്കത്തിലാണ്. 

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് കോഹ് ലിക്കും സംഘത്തിനും കടുപ്പമേറിയതാണെന്ന് നേരത്തെ തന്നെ വിലയിരുത്തപ്പെട്ടതാണ്. കോഹ് ലിയെന്ന നായകനേയും ബാറ്റ്‌സ്മാനേയും യഥാര്‍ഥത്തില്‍ വിലയിരുത്തേണ്ടത് ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട പര്യടനത്തിലാണ് എന്നായിരുന്നു ക്രിക്കറ്റ് വിദഗ്ധര്‍ പറഞ്ഞിരുന്നത്. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ രക്ഷപ്പെട്ടു. ഇംഗ്ലണ്ടിലെ കഥ അറിയാനാണ് ഇനി കാത്തിരിപ്പ്. 

അങ്ങിനെ ഏകദിന പരമ്പരയുടെ സമ്മര്‍ദ്ദം അവസാനിച്ച താരങ്ങളും, ടെസ്റ്റ് പരമ്പരയുടെ സമ്മര്‍ദ്ദത്തില്‍ നില്‍ക്കുന്ന താരങ്ങളും ഇപ്പോള്‍ റിലാക്‌സ് ചെയ്യുകയാണ്. കുടുംബത്തിനൊപ്പം. ഇതെല്ലാം അവര്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്ക് മുന്നിലേക്ക് വയ്ക്കുന്നുമുണ്ട്. 

മുന്‍ കേന്ദ്ര മന്ത്രി പ്രഫുല്‍ പട്ടേലിന്റെ മകളുടെ വിവാഹാഘോഷത്തിലായിരുന്നു ധോനിയും കുടുംബവും. റെയ്‌നയാവട്ടെ ആംസ്റ്റര്‍ഡാമില്‍ കുടുംബവുമൊരുമിച്ച് അവധി ആഘോഷിക്കുന്നു. സ്‌ക്വാഷ് താരവും ഭാര്യയുമായ ദീപിക പള്ളിക്കലും ഒരുമിച്ച് കോപന്‍ഹേഗനില്‍ കറങ്ങുകയാണ് ദിനേഷ് കാര്‍ത്തിക്. ലണ്ടനില്‍ ഭാര്യ തന്യയ്‌ക്കൊപ്പം റിലാക്‌സ് ചെയ്യുകയാണ് ഉമേഷ് യാദവ്. 

 

A post shared by Viral Bhayani (@viralbhayani) on

 

A post shared by Suresh Raina (@sureshraina3) on

 

A post shared by Dinesh Karthik (@dk00019) on

 

A post shared by Umesh Yadav (@umeshyaadav) on

 

A post shared by Rohit Sharma (@rohitsharma45) on