ഡ്രസിങ് റൂമിലേക്ക് ധോനിയുടെ സന്ദേശം എത്തി, ഒരാള്‍ പോലും ജയം ആഘോഷിക്കരുത്; അന്ന് ഓസീസിനെ ധോനി നേരിട്ടത്‌

ക്രീസില്‍ നിന്നും ധോനി രോഹിത്തിന് നിര്‍ദേശവും നല്‍കി. കളി കഴിഞ്ഞ് എങ്ങിനെ ഓസീസ് താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കണം എന്ന്
ഡ്രസിങ് റൂമിലേക്ക് ധോനിയുടെ സന്ദേശം എത്തി, ഒരാള്‍ പോലും ജയം ആഘോഷിക്കരുത്; അന്ന് ഓസീസിനെ ധോനി നേരിട്ടത്‌

2008, ഫെബ്രുവരി. 160 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യ മെല്‍ബണില്‍ ബാറ്റ് ചെയ്യുന്നു. ജയിക്കാന്‍ വേണ്ടത് 10 റണ്‍സ്. ക്രീസില്‍ ധോനിയും രോഹിത്തും. ആ സമയം ഗ്ലൗസ് മാറ്റത്തിന് വേണ്ടി ഡ്രസിങ് റൂമിന് നേരെ ആവശ്യപ്പെട്ട് ധോനി. ഡ്രസിങ് റൂമില്‍ നിന്നുമുള്ള നിര്‍ദേശങ്ങള്‍ക്ക് വേണ്ടിയാണ് പലപ്പോഴും ഗ്ലൗസ് ചെയ്ഞ്ച്. പക്ഷേ ധോനി അതിന്റെ വിപരീതമായിരുന്നു ചെയ്യുന്നുണ്ടായത്. നമ്മള്‍ കളി ജയിച്ചതിന് ശേഷം ബാല്‍ക്കണിയില്‍ നിന്ന് ഒരാള്‍ പോലും ജയം ആഘോഷിക്കില്ല, ഇതായിരുന്നു പവലിയനിലേക്കുള്ള ധോനിയുടെ സന്ദേശം.

ക്രീസില്‍ നിന്നും ധോനി രോഹിത്തിന് നിര്‍ദേശവും നല്‍കി. കളി കഴിഞ്ഞ് എങ്ങിനെ ഓസീസ് താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കണം എന്ന്. ഹസ്തദാനം നല്‍കുമ്പോള്‍ മുഖത്ത് എക്‌സൈറ്റ്‌മെന്റ് ഉണ്ടാവരുത് എന്നായിരുന്നു ധോനിയുടെ നിര്‍ദേശം. ആ സമയം വമ്പന്‍ ശക്തിയായിരുന്ന ഓസീസിനെ തോല്‍വിയില്‍ പ്രകോപിപ്പിക്കാതിരിക്കാന്‍ അന്ന് ധോനി ചെയ്ത കാര്യങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് ക്രിക്കറ്റ് എഴുത്തുകാരന്‍ ഭരത് സുന്ദരേശന്‍. 

ഏത് തോല്‍വിയും റിക്കി പോണ്ടിങ്ങിനേയും സംഘത്തിനേയും അലട്ടിയിരുന്ന ഒരു സമയമായിരുന്നു അത്. എന്നാല്‍ ഇതൊന്നും വലിയ കാര്യമല്ല എന്ന് ധോനി തന്റെ ശൈലിയില്‍ ഓസീസിന് കാട്ടിക്കൊടുക്കുകയായിരുന്നു. 

നമ്മുടെ ബൗളര്‍മാര്‍ അവരെ 160 റണ്‍സിന് പുറത്താക്കി. ഞങ്ങള്‍ ആ ജയം ആഘോഷമാക്കിയിരുന്നു എങ്കില്‍ ഓസീസ് ടീം അസ്വസ്ഥരായാനെ. ഓസീസിന് അത് താങ്ങാന്‍ സാധിക്കുമായിരുന്നില്ലെന്ന് അന്ന് ഓസീസ് പര്യടനത്തില്‍ ഉള്‍പ്പെട്ടിരുന്ന ഇന്ത്യന്‍ താരം പറയുന്നു. 

ഓസീസ് താരങ്ങളുടെ മാന്യതയില്ലാത്ത പ്രകടനത്തെ ധോനി ആ പരമ്പരയില്‍ തന്നെ കൈകാര്യം ചെയ്തുവെന്നും ബുക്കില്‍ പറയുന്നു. ഓസീസ് ടീമിലെ ഒരു പ്രധാന ബാറ്റ്‌സ്മാന്‍ ഗ്രൗണ്ടില്‍ നിരന്തരം പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നതായി ടീമിലെ യുവ താരങ്ങള്‍ ധോനിയോട് പറഞ്ഞു. 

ഈ ഓസീസ് താരത്തോട് പ്രതികരിച്ച ഇന്ത്യന്‍ താരത്തോട് ബഹുമാനം കാണിക്കൂ എന്നായിരുന്നു ഓസീസ് താരത്തിന്റെ മറുപടി. എന്നാല്‍, പിന്നെ ഈ ഓസീസ് താരം ബാറ്റിങ്ങിനായി ഗ്രൗണ്ടിലേക്ക് ഇറങ്ങിയപ്പോള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ എന്ന പേരില്‍ കളിക്കാരെയെല്ലാം ബൗണ്ടറി ലൈനിന് മുന്നില്‍ നിര്‍ത്തി ഈ ഓസീസ് താരത്തിന് ധോനി മറുപടി നല്‍കി. റെസ്‌പെക്ട്,റെസ്‌പെക്ട് എന്ന് ധോനിയും സംഘവും വിളിച്ചു പറയുകയും ചെയ്തു...നിങ്ങള്‍ക്ക് ബഹുമാനം അല്ലേ വേണ്ടത്, ഇതാ ബഹുമാനം എന്നായിരുന്നു ധോനി ആ ഓസീസ് താരത്തോട് പറഞ്ഞത്. 

അമ്മയേയും സഹോദരിയേയും അധിക്ഷേപിച്ച് കളിക്കളത്തില്‍ വാക്‌പോര് നടത്തുന്നതിനും ധോനി എതിരായിരുന്നു. തന്റെ കളിക്കാരുടെ ഭാഗത്ത് നിന്നും അത്തരം പ്രവണതകള്‍ ഉണ്ടാവരുതെന്ന് ധോനിക്ക നിര്‍ബന്ധമുണ്ടായിരുന്നു. അവരെ വേദനിപ്പിക്കണം എങ്കില്‍ അത് നിങ്ങളുടെ ശൈലിയില്‍ ചെയ്യണം, അല്ലാതെ അവരുടെ വഴിയില്‍ തന്നെ പ്രതികരിക്കരുത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com