ദേശീയ അംഗീകാര നിറവില്‍ കേരള ഫുട്‌ബോള്‍; സുനില്‍ ഛേത്രി മികച്ച താരം

ഗ്രാസ് റൂട്ട് ലെവല്‍ ഫുട്‌ബോള്‍ വികസനത്തിനാണ് കേരളത്തിന് ദേശീയ അംഗീകാരം ലഭിച്ചത്
ദേശീയ അംഗീകാര നിറവില്‍ കേരള ഫുട്‌ബോള്‍; സുനില്‍ ഛേത്രി മികച്ച താരം

മുംബൈ: കേരളത്തിന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ പുരസ്‌കാരം. ഗ്രാസ് റൂട്ട് ലെവല്‍ ഫുട്‌ബോള്‍ വികസനത്തിനാണ് കേരളത്തിന് ദേശീയ അംഗീകാരം ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഇന്ത്യന്‍ താരത്തിനുള്ള പുരസ്‌കാരം നായകന്‍ സുനില്‍ ഛേത്രിക്കാണ്. എ.ഐ.എഫ്.എഫ് അധ്യക്ഷന്‍ പ്രഫുല്‍ പട്ടേലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 

മിനര്‍വ പഞ്ചാബിന്റെ മധ്യനിര താരം അനിരുദ്ധ് ഥാപ്പ വളര്‍ന്നുവരുന്ന താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. മധ്യനിര താരം കമലദേവി യുംനമാണ് മികച്ച വനിതാ ഫുട്‌ബോളര്‍. ഗോള്‍കീപ്പര്‍ എലാങ്ബാം പന്തോയ് ചാനുവിനാണ് വളര്‍ന്നുവരുന്ന വനിതാ താരത്തിനുള്ള പുരസ്‌കാരം. സി.ആര്‍ ശ്രീകൃഷ്ണ മികച്ച റഫറിയായും സുമന്ത ദത്ത അസിസ്റ്റന്റ് റഫറിക്കുമുള്ള പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. ഇന്ത്യന്‍ ഫുട്‌ബോളിന് നല്‍കിയ മികച്ച സംഭാവനയ്ക്കുള്ള പുരസ്‌കാരം ഹീറോ മോട്ടോകോര്‍പ്പിന് നല്‍കും. 

ബൈച്ചുങ് ബൂട്ടിയക്ക് ശേഷം 100 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച ഇന്ത്യന്‍ താരമെന്ന ബഹുമതി ഈയടുത്ത് സുനില്‍ ഛേത്രി സ്വന്തമാക്കിയിരുന്നു. ഇന്റര്‍ കോണ്ടിനന്റല്‍ കപ്പ് അന്താരാഷ്ട്ര പോരാട്ടത്തില്‍ ശ്രദ്ധേയ പ്രകടനം നടത്തിയതാണ് അനിരുദ്ധ് ഥാപ്പയ്ക്ക് മികച്ച യുവ താരത്തിനുള്ള പുരസ്‌കാരം നേടിക്കൊടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com