ധോനിയുടെ വീട്ടില്‍ നിന്നും മുംബൈ ഇന്ത്യന്‍സിനൊരു ആരാധിക!

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd July 2018 03:33 PM  |  

Last Updated: 22nd July 2018 03:33 PM  |   A+A-   |  

ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്റെ വീട്ടില്‍ നിന്ന് എതിരാളികളായ മുംബൈ ഇന്ത്യന്‍സിനൊരു കട്ടഫാന്‍ പിന്തുണയുമായി വന്നാല്‍ എന്ത് ചെയ്യും?   എന്നാല്‍ കേട്ടോളൂ, കുഞ്ഞ് സിവ ഈ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമാണ്.

'നിങ്ങളുടെ വീട്ടില്‍ നിന്ന് ദാ ഞങ്ങള്‍ക്കൊരു ആരാധികയുണ്ട്' എന്ന കുറിപ്പോടെയാണ് സിവയുടെ വീഡിയോ രോഹിത് ശര്‍മ്മ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. ധോനിയെയും ഭാര്യ സാക്ഷിയെയും ടാഗ് ചെയ്യാനും രോഹിത് മറന്നിട്ടില്ല. 'മുംബൈ ഇന്ത്യന്‍സ്‌'  എന്ന് സിവ വീഡിയോയില്‍ ആര്‍ത്ത് വിളിക്കുകയും ചെയ്യുന്നുണ്ട്. മകളുടെ പറച്ചില്‍ കേട്ട് ചിരിയടക്കാനാവാതെ ഇരിക്കുന്ന ധോനിയെയും വീഡിയോയില്‍ കാണാം.

 

രോഹിത് പോസ്റ്റ് ചെയ്ത വീഡിയോ ആരാധകര്‍ വൈറലാക്കിയിട്ടുണ്ട്. കളി നടക്കുമ്പോഴെല്ലാം ധോനിയുടെ ടീമിനെ പിന്തുണച്ച് കൊണ്ട് സാക്ഷിയും സിവയും എത്താറുണ്ട്. കഴിഞ്ഞ തവണ വരെ ചെന്നൈ ഫാന്‍ ആയിരുന്ന സിവ , രോഹിത് ശര്‍മ്മയെ കണ്ടയുടനെ മുംബൈ ഇന്ത്യന്‍സിലേക്ക് മാറിയിട്ടുണ്ട്. എന്തായാലും ഐപിഎല്‍ ആരംഭിക്കുമ്പോള്‍ സിവ ആരുടെ പക്ഷത്താവുമെന്ന് കാത്തിരുന്ന് കാണണം. 
ഇംഗ്ലണ്ടിനെതിരായ കളിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടുവെങ്കിലും സന്തോഷവാനായാണ് രോഹിതിനെ വീഡിയോയില്‍ കാണുന്നത്.രാജ്യത്തിന് വേണ്ടി 9 ടെസ്റ്റുകളില്‍ നിന്നായി 769 റണ്‍സാണ് രോഹിത് നേടിയിട്ടുള്ളത്. 85.44 ആണ് രോഹിതിന്റെ ശരാശരിയെങ്കിലും കടല്‍കടക്കുമ്പോള്‍ രോഹിത് ദയനീയ പ്രകടനമാണ് പലപ്പോഴും കാഴ്ച വച്ചിട്ടുള്ളത്.