ഗംഭീറിന് സാധിച്ചില്ലെങ്കില്‍ എന്താ? വീട്ടിലെ മറ്റൊരാള്‍ യോ യോ ടെസ്റ്റ് പാസായിട്ടുണ്ട്‌

ഗംഭീറിന് സാധിച്ചില്ലെങ്കില്‍ എന്താ? വീട്ടിലെ മറ്റൊരാള്‍ യോ യോ ടെസ്റ്റ് പാസായിട്ടുണ്ട്‌

മികച്ച കളി പുറത്തെടുത്താല്‍ മാത്രം പോര. യോ യോ ടെസ്റ്റ് എന്ന കടമ്പ കൂടി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ മുന്നിലേക്ക് ഇപ്പോഴെത്തുന്നു. ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താനുള്ള ശ്രമങ്ങള്‍ തുടര്‍ന്നിരുന്നു എങ്കിലും ഗംഭീറിന് മുന്നിലും യോ യോ ടെസ്റ്റ് വെല്ലുവിളി തീര്‍ത്തിരുന്നു. എന്നാല്‍ ഗംഭീറിന്റെ മകള്‍ അത് എളുപ്പം മറികടക്കുമെന്നാണ് തോന്നുന്നത്. 

മൂത്തമകള്‍ ആസീന്‍ യോ യോ ടെസ്റ്റ് പെര്‍ഫോം ചെയ്യുന്ന വീഡിയോ ഷെയര്‍ ചെയ്തായിരുന്നു ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള ഫിറ്റ്‌നസ് ടെസ്റ്റിനെ തമാശയാക്കിയത്. ആസീന്‍ യോ യോ ടെസ്റ്റ് കീഴടക്കിയിരിക്കുന്നു എന്ന് തോന്നുന്നു എന്നായിരുന്നു ഗംഭീര്‍ എഴുതിയത്. 

20 മീറ്റര്‍ വ്യത്യാസത്തിലെ രണ്ട് കോണുകളിലേക്ക് നിശ്ചിത സമയത്തിനുള്ളില്‍ ഓടിയെത്തുക എന്നതാണ് യോ യോടെസ്റ്റ്. ആദ്യ വിസില്‍ മുഴങ്ങി രണ്ടാമത്തെ വിസില്‍ മുഴങ്ങി തീരുന്നതിന് മുന്‍പ് എതിര്‍വശത്തെ കോണിലേക്ക് ഓടിയെത്തണം. മൂന്നാമത്തെ വിസില്‍ കേള്‍ക്കുമ്പോള്‍ തിരിഞ്ഞ് ഓടണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com