ഭൂമ്രയുടെ ശസ്ത്രക്രീയ വിജയിച്ചില്ല; പരിക്കിന് നേരെ ബിസിസിഐ കണ്ണടച്ചേക്കുമെന്ന് സൂചന

ഇംഗ്ലണ്ടിനെതിരായ പരമ്പരയുടെ പ്രാധാന്യം  മുന്നില്‍ കണ്ട് ബിസിസിഐ ഭൂമ്രയെ കളിക്കളത്തില്‍ ഇറക്കുമോ എന്നാണ് ഇനി അറിയേണ്ടത്
ഭൂമ്രയുടെ ശസ്ത്രക്രീയ വിജയിച്ചില്ല; പരിക്കിന് നേരെ ബിസിസിഐ കണ്ണടച്ചേക്കുമെന്ന് സൂചന

മുംബൈ: പരിക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ പേസര്‍ ഭൂമ്രയ്ക്ക് നടത്തിയ ശസ്ത്രക്രീയ വിജയകരമായിരുന്നില്ലെന്ന് സൂചന.  ജൂണ്‍ 27ന് അയര്‍ലന്‍ഡിനെതിരെ നടന്ന ട്വിന്റി20യിലായിരുന്നു ഭൂമ്രയുടെ തള്ളവിരലിന് പരിക്കേറ്റത്. 

ഇംഗ്ലണ്ടിനെതിരേയും ഭൂമ്ര ഇറങ്ങിയിരുന്നില്ല. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ  ആദ്യ മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ നിന്നും ആദ്യ ടെസ്റ്റില്‍ മാത്രമാണ് ഭൂമ്രയെ മാറ്റി നിര്‍ത്തിയത്. ശസ്ത്രക്രീയ വിജയകരമായാല്‍ ഭൂമ്ര മടങ്ങിയെത്തിയേക്കുമെന്ന സൂചനയെ തുടര്‍ന്നായിരുന്നു ഇത്. 

ഇംഗ്ലണ്ടിലെ ഇന്ത്യന്‍ ടീമിനൊപ്പം ഭൂമ്ര ഇപ്പോള്‍ ചേര്‍ന്നിട്ടുണ്ട്. ഇടത് കയ്യിലെ തള്ളവിരലിലാണ് പരിക്കേറ്റിരിക്കുന്നത്. ഇംഗ്ലണ്ടില്‍ നടത്തിയ ശസ്ത്രക്രീയ വിജയകരമായിരുന്നില്ല എന്നത് ബിസിസിഐയ്ക്ക് വ്യക്തമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

ബോള്‍ എറിയുന്ന കയ്യിലല്ല പരിക്ക് എന്നതിനാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയുടെ പ്രാധാന്യം  മുന്നില്‍ കണ്ട് ബിസിസിഐ ഭൂമ്രയെ കളിക്കളത്തില്‍ ഇറക്കുമോ എന്നാണ് ഇനി അറിയേണ്ടത്. മൂന്ന് ടെസ്റ്റുകളും ഭൂമ്രയ്ക്ക് നഷ്ടമായേക്കുമെന്നാണ്  റിപ്പോര്‍ട്ടുകള്‍ എങ്കിലും നെറ്റ്‌സില്‍ പന്തെറിയാന്‍ തയ്യാറായിട്ടാണ് ഭൂമ്ര ടീമിനൊപ്പം ചേര്‍ന്നിരിക്കുന്നത്. ഭുവനേശ്വര്‍ കുമാര്‍ ഇല്ലാത്തതിന്റെ തിരിച്ചടിയില്‍ നില്‍ക്കുമ്പോഴാണ് ഭൂമ്രയുടെ കാര്യം വീണ്ടും സംശയത്തിലാകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com