വൈവിധ്യമാണ് റിഷഭ് പന്തിന്റെ കരുത്ത്; സഹചര്യമനുസരിച്ച് ബാറ്റ് ചെയ്യുന്നത് അത്ഭുതപ്പെടുത്തിയതായി ദ്രാവിഡ്

റിഷഭ് പന്ത് ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റുകളില്‍ വ്യത്യസ്തമായി ബാറ്റ് ചെയ്യാന്‍ കഴിവുള്ള താരമാണെന്ന് രാഹുല്‍ ദ്രാവിഡ് 
വൈവിധ്യമാണ് റിഷഭ് പന്തിന്റെ കരുത്ത്; സഹചര്യമനുസരിച്ച് ബാറ്റ് ചെയ്യുന്നത് അത്ഭുതപ്പെടുത്തിയതായി ദ്രാവിഡ്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ ഡല്‍ഹി താരം റിഷഭ് പന്തിന്റെ സാന്നിധ്യമാണ് ചര്‍ച്ചയായത്. വമ്പനടികളിലൂടെയാണ് ആരാധകര്‍ക്ക് റിഷഭിനെ പരിചയം. റിഷഭ് പന്ത് ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റുകളില്‍ വ്യത്യസ്തമായി ബാറ്റ് ചെയ്യാന്‍ കഴിവുള്ള താരമാണെന്ന് മുന്‍ ഇന്ത്യന്‍ നായകനും അണ്ടര്‍ 19 ടീം പരിശീലകനുമായ രാഹുല്‍ ദ്രാവിഡ്. 

വമ്പനടികള്‍ നടത്തുന്നുണ്ടെങ്കിലും പരിമിത ഓവര്‍ ക്രിക്കറ്റില്‍ മാത്രമല്ല ടെസ്റ്റ് മത്സരങ്ങളിലും ബാറ്റ് ചെയ്യാനുള്ള ക്ഷമയും കഴിവും പന്തിനുണ്ടെന്ന് ദ്രാവിഡ് ചൂണ്ടിക്കാട്ടി. സാഹചര്യമനുസരിച്ച് ബാറ്റു ചെയ്യാനുളള പന്തിന്റെ കഴിവ് തന്നെ അത്ഭുതപ്പെടുത്തിയെന്നും ദ്രാവിഡ് പറഞ്ഞു. പന്തിനെ ദേശീയ ടീമിലേക്ക് തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും ദ്രാവിഡ് പറഞ്ഞു. 

ദേശീയ ടീം കളിക്കാന്‍ പോകുന്ന വിദേശ രാജ്യത്ത് ഇന്ത്യ എ ടീമിന് മത്സരങ്ങള്‍ അനുവദിക്കുന്ന ബി.സി.സി.ഐയുടെ ആശയത്തെയും ദ്രാവിഡ് അഭിനന്ദിച്ചു. തീരുമാനം ദേശീയ ടീമിന് സഹായകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com