കോഹ്‌ലി കള്ളം പറയുകയാണ്, റണ്‍സ് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നിരാശയുണ്ടാകും; നേരിടാന്‍ കാത്തിരിക്കുന്നു- ആന്‍ഡേഴ്‌സന്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഒരുക്കങ്ങളിലാണ് ഇന്ത്യന്‍ ടീം. വരാനിരിക്കുന്ന പരമ്പരയില്‍ എല്ലാവരും ഉറ്റുനോക്കുന്നത് കോഹ്‌ലിയുടെ പ്രകടനം തന്നെ
കോഹ്‌ലി കള്ളം പറയുകയാണ്, റണ്‍സ് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നിരാശയുണ്ടാകും; നേരിടാന്‍ കാത്തിരിക്കുന്നു- ആന്‍ഡേഴ്‌സന്‍

ര്‍ത്തമാന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി എന്ന കാര്യത്തില്‍ എതിരാളികള്‍ക്ക് പോലും ഭിന്നാഭിപ്രായമില്ല. നാട്ടിലും വിദേശത്തും എന്ന് വേണ്ട പിച്ചും കാലാവസ്ഥയും ഫോര്‍മാറ്റുകളുമൊന്നും കോഹ്‌ലിക്ക് വിഷയമേ അല്ല. 

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഒരുക്കങ്ങളിലാണ് ഇന്ത്യന്‍ ടീം. വരാനിരിക്കുന്ന പരമ്പരയില്‍ എല്ലാവരും ഉറ്റുനോക്കുന്നത് കോഹ്‌ലിയുടെ പ്രകടനം തന്നെ. അതിനൊരു കാരണം 2014 ഇംഗ്ലണ്ട് മണ്ണില്‍ കളിക്കാനെത്തി തിളങ്ങാന്‍ കഴിയാതെ പോയത് കോഹ്‌ലിക്ക് ക്ഷീണമായി നില്‍ക്കുന്നുണ്ട് എന്നതാണ്. ഈ പരമ്പര മുന്നില്‍ കണ്ടാണ് നേരത്തെ കോഹ്‌ലി അഫ്ഗാനെതിരായ ടെസ്റ്റ് പരമ്പര പോലും കളിക്കാന്‍ നില്‍ക്കാതെ കൗണ്ടി കളിക്കാനായി ഇംഗ്ലണ്ടിലേക്ക് എത്താന്‍ തീരുമാനിച്ചത്. സറെ ക്രിക്കറ്റ് ടീമുമായി കരാറിലെത്താനും ഇന്ത്യന്‍ നായകന് സാധിച്ചു. എന്നാല്‍ പരുക്കിനെ തുടര്‍ന്ന് അത് നടക്കാതെ പോയി. 

ഇംഗ്ലണ്ടിലെ തന്റെ ഫോമിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്ന തരത്തില്‍ കഴിഞ്ഞ ദിവസം കോഹ്‌ലി നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ ജയിംസ് ആന്‍ഡേഴ്‌സന്‍. തന്റെ ഫോമിനേക്കാള്‍ ടീമിന്റെ പ്രകടനത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന കോഹ്‌ലിയുടെ  പ്രസ്താവനയെയാണ് ആന്‍ഡേഴ്‌സന്‍ തള്ളിയത്. 

2014ല്‍ ഇംഗ്ലണ്ടില്‍ കളിച്ച ടെസ്റ്റ് പരമ്പരയില്‍ കോഹ്‌ലി തീര്‍ത്തും നിറം മങ്ങിയിരുന്നു. അഞ്ച് ടെസ്റ്റുകളില്‍ നിന്ന് 134 റണ്‍സ് മാത്രമായിരുന്നു താരത്തിന് സ്‌കോര്‍ ചെയ്യാനായത്. അന്ന് ഇംഗ്ലീഷ് ബോളര്‍മാരില്‍ ആന്‍ഡേഴ്‌സനാണ് കോഹ്‌ലിയെ ശരിക്കും ബുദ്ധിമുട്ടിച്ചത്. കോഹ്‌ലി കളിച്ച ആറ് ഇന്നിങ്‌സുകളില്‍ നാല് തവണയും അദ്ദേഹത്തെ പവലിയനിലേക്ക് മടക്കിയത് ആന്‍ഡേഴ്‌സനാണ്. 

റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ അദ്ദേഹത്തിന് വിഷമം ആകില്ലെന്ന് പറഞ്ഞുവെങ്കില്‍, ഞാന്‍ വിചാരിക്കുന്നത് കോഹ്‌ലി കള്ളം പറയുകയാണെന്നാണ്. ഇന്ത്യ ജയിച്ചാല്‍ തീര്‍ച്ചയായും അദ്ദേഹത്തിന് സന്തോഷം ഉണ്ടാകും. പക്ഷേ ടീമിനു വേണ്ടി റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ അദ്ദേഹത്തിന് നിരാശയുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. ലോകോത്തര താരവും ടീമിന്റെ നായകനും കൂടിയായ കോഹ്‌ലിയില്‍ നിന്ന് ആളുകള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്. കളികളുടെ വീഡിയോ കണ്ട് മാത്രമല്ല ഇപ്പോഴത്തെ ക്രിക്കറ്റ് താരങ്ങള്‍ കൂടുതല്‍ പഠിക്കാന്‍ ശ്രമിക്കുന്നത്. മുന്‍പ് കളിച്ച മത്സരങ്ങളിലെ അറിവുകളും അവര്‍ക്ക് പാഠമാകും. 2014ലെ പരമ്പര കോഹ്‌ലിയെപ്പോലെ മികവുള്ള ബാറ്റ്‌സ്മാന്‍മാരെ സംബന്ധിച്ച് വലിയ പാഠമാണ്. എനിക്കുറപ്പുണ്ട് ഞാനടക്കമുള്ള ഇംഗ്ലീഷ് ബൗളര്‍മാരെ നേരിടാനുള്ള കഠിന പരിശീലനത്തിലാകും അദ്ദേഹം. അതുകൊണ്ടുതന്നെ മത്സരം ആവേശകരമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com