ഛേത്രിയെ റാഞ്ചാനാവാതെ ഈസ്റ്റ് ബംഗാള്‍; വിടാതെ പിടിച്ച് ബംഗളൂരു

ഛേത്രിയെ വിട്ടുനല്‍കാന്‍ ബംഗളൂരുവിന് മുന്നില്‍ ഈസ്റ്റ് ബംഗാള്‍ വലിയ വില തന്നെ വയ്‌ക്കേണ്ടി വരുമെന്ന് വ്യക്തമായിരുന്നു
ഛേത്രിയെ റാഞ്ചാനാവാതെ ഈസ്റ്റ് ബംഗാള്‍; വിടാതെ പിടിച്ച് ബംഗളൂരു

ഇന്ത്യന്‍ ഫുട്‌ബോളിലെ റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ വിലയും സ്വന്തമാക്കി ഛേത്രി ബംഗളൂരു എഫ്‌സി വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. 2021 വരെയുള്ള കരാറില്‍ ഛേത്രി ബംഗളൂരുവില്‍ തുടരും.

ഈസ്റ്റ് ബംഗാള്‍ ഛേത്രിയെ ലക്ഷ്യം വെച്ചിരുന്നു എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഛേത്രിയുടെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് ഈസ്റ്റ് ബംഗാള്‍ ബംഗളൂരു എഫ്‌സിയെ സമീപിക്കുകയും ചെയ്തു. 2.2 കോടി രൂപ വിലമതിക്കുന്ന താരമാണ് ഛേത്രി. ഛേത്രിയെ വിട്ടുനല്‍കാന്‍ ബംഗളൂരുവിന് മുന്നില്‍ ഈസ്റ്റ് ബംഗാള്‍ വലിയ വില തന്നെ വയ്‌ക്കേണ്ടി വരുമെന്ന് വ്യക്തമായിരുന്നു. അടുത്ത സീസണില്‍ ഐഎസ്എല്‍ കളിക്കാന്‍ ഈസ്റ്റ് ബംഗാള്‍ ലക്ഷ്യമിട്ടിരുന്നു. ഛേത്രിയെ ടീമില്‍ എത്തിച്ച് കരുത്ത് കൂട്ടുകയായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ലക്ഷ്യം. 

ഛേത്രിക്ക് പുറമെ ഉദന്ത സിങ്ങിലും ഈസ്റ്റ് ബംഗാള്‍ കണ്ണുവെച്ചിരുന്നു. വലത് വിങ്ങില്‍ ഉദന്തയും മധ്യനിരയില്‍ അല്ലെങ്കില്‍ ഇടതില്‍ ഛേത്രിയും ചേരുന്നതായിരുന്നു ബംഗളൂരുവിന്റെ കുതിപ്പിന്റെ ശക്തി. ഇന്ത്യന്‍ ടീമിലും ഇരുവരുടേയും കൂട്ടുകെട്ട് ഗുണം ചെയ്തിരുന്നു. ക്വിസ് ഗ്രൂപ്പിന്റെ സാമ്പത്തിക പിന്തുണ ഈസ്റ്റ് ബംഗാളിന് ലഭിച്ചതിന് പിന്നാലെയായിരുന്നു അവര്‍ വമ്പന്‍ ട്രാന്‍സ്ഫറിന് വേണ്ടി ശ്രമിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com