നിങ്ങള്‍ക്ക് ബുദ്ധിയില്ലേ? ഒടുവില്‍ ഏഷ്യാ കപ്പ് മത്സര ക്രമത്തിനെതിരെ പ്രതിഷേധിച്ച് ബിസിസിഐ

നിങ്ങള്‍ക്ക് ബുദ്ധിയില്ലേ? ഒടുവില്‍ ഏഷ്യാ കപ്പ് മത്സര ക്രമത്തിനെതിരെ പ്രതിഷേധിച്ച് ബിസിസിഐ

സംഘാടകര്‍ക്ക് ഇത് പണം വാരാനുള്ള ടൂര്‍ണമെന്റ് ആയിരിക്കാം. പക്ഷേ ഞങ്ങള്‍ക്ക് മത്സരക്രമത്തില്‍ സമത്വം ഉണ്ടെന്ന് ഉറപ്പു വരുത്തണം

ന്യൂഡല്‍ഹി: ഏഷ്യാ കപ്പിലെ മത്സര ക്രമത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ ഇന്ത്യ-പാക് മത്സരത്തിനെതിരെ പ്രതിഷേധം അറിയിച്ച് ബിസിസിഐ. വിവേകമില്ലാത്ത മത്സരക്രമീകരണമായിരുന്നു ഇതെന്ന വിമര്‍ശനമാണ് ബിസിസിഐ ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്നത്. 

സെപ്തംബര്‍ 19നാണ് ഏഷ്യാ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ യോഗ്യതാ മത്സരം. സെപ്തംബര്‍ 18ന് ക്വാളിഫൈയര്‍ ടീമുമായി ഇന്ത്യ കളിക്കും. ഇടവേളയില്ലാതെ ഇന്ത്യയ്ക്ക് കളിക്കേണ്ടി വരുന്നതിനെതിരെ ഏഷ്യാ കപ്പ് ഷെഡ്യൂള്‍ പുറത്തു വന്നതിന് പിന്നാലെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. 

ബുദ്ധി ഉപയോഗിക്കാതെയാണ് ഷെഡ്യൂള്‍ തയ്യാറാക്കിയിരിക്കുന്നത്. രണ്ട് ദിവസത്തെ വിശ്രമം ലഭിച്ചാണ് പാക്കിസ്ഥാന്‍ വരുന്നത്. ഇന്ത്യ ആവട്ടെ അടുപ്പിച്ച് രണ്ട് ദിവസം കളിക്കുന്നു. സംഘാടകര്‍ക്ക് ഇത് പണം വാരാനുള്ള ടൂര്‍ണമെന്റ് ആയിരിക്കാം. പക്ഷേ ഞങ്ങള്‍ക്ക് മത്സരക്രമത്തില്‍ സമത്വം ഉണ്ടെന്ന് ഉറപ്പു വരുത്തണം. ത് എങ്ങിനെ നമുക്ക് അംഗീകരിക്കാന്‍ സാധിക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ ചോദിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com