വിമര്‍ശിച്ചോളു, അധിക്ഷേപിക്കരുത്; ആരാധകരോട് പ്രശാന്തിന്റെ അപേക്ഷ

എന്റേയും കുടുംബാംഗങ്ങളുടേയും ഫോട്ടോയ്ക്ക് അടിയിലായിരുന്നു അധിക്ഷേപവുമായി അവര്‍ നിരന്നത്. ഇതെല്ലാം എന്നെ വേദനിപ്പിച്ചിരുന്നു
വിമര്‍ശിച്ചോളു, അധിക്ഷേപിക്കരുത്; ആരാധകരോട് പ്രശാന്തിന്റെ അപേക്ഷ

വിമര്‍ശിച്ചോളു, അധിക്ഷേപിക്കരുത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇടത് വിങ്ങിലെ സാന്നിധ്യമായ പ്രശാന്തിന് ആരാധകരോട് പറയാനുള്ളത് ഇതാണ്. മറ്റ് താരങ്ങള്‍ കളിക്കുന്നത് ഞാനും നോക്കി നിന്നിട്ടുണ്ട്. പക്ഷേ ഞാന്‍ അവരെ അധിക്ഷേപിച്ചിട്ടില്ല എന്ന് പ്രശാന്ത് ആരാധകരെ ഓര്‍മിപ്പിക്കുന്നു. 

സമൂഹമാധ്യമങ്ങളില്‍ എന്നെ കുറിച്ച് നെഗറ്റീവ് അഭിപ്രായങ്ങള്‍ വരുന്നത് എന്നെ വല്ലാതെ അലട്ടിയിരുന്നു. എന്റേയും കുടുംബാംഗങ്ങളുടേയും ഫോട്ടോയ്ക്ക് അടിയിലായിരുന്നു അധിക്ഷേപവുമായി അവര്‍ നിരന്നത്. ഇതെല്ലാം എന്നെ വേദനിപ്പിച്ചിരുന്നു. എന്നാല്‍ ഒരു ചെറിയ വിഭാഗം ആരാധകര്‍ മാത്രമാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പ്രശാന്ത് പറയുന്നു. 

കളിക്കാരെ വിമര്‍ശിക്കരുത് എന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ അതിന് മാന്യമായ ഒരു വഴിയുണ്ട്. ഞാന്‍ മോശമായി കളിച്ചാല്‍ അത് പറയുക. അല്ലാതെ എന്റെ അച്ഛനേയും അമ്മയേയും അതിലേക്ക് വലിച്ചിടരുത്.  ഇപ്പോള്‍ ഇത്തരം നെഗറ്റീവ് അഭിപ്രായങ്ങള്‍ അവഗണിക്കാന്‍ താന്‍ പഠിച്ചു കഴിഞ്ഞു. 

എല്ലാ മേഖലയിലും ഞാന്‍ എന്റെ കഴിവ് പരീക്ഷിച്ചിരുന്നതായും ഡേവിഡ് ജെയിംസിന്റെ പ്രിയപ്പെട്ട പ്രശാന്ത് പറയുന്നു.  നൃത്തത്തില്‍ ശ്രദ്ധ കൊടുത്തിരുന്നു ഒരു സമയം. ഡാന്‍സ് റിയാലിറ്റി ഷോയിലും പോയി. മൗണ്ടേന്‍ സൈക്ലിങ്ങിന് പോയി. കോഴിക്കോട് അണ്ടര്‍ 12 ക്രിക്കറ്റ് ക്യാമ്പില്‍ പങ്കെടുത്തു. പിന്നെ അത്‌ലറ്റിക്‌സിലേക്ക് എത്തി. ആ സമയമാണ് ഫുട്‌ബോള്‍ കാണുന്നതും പഠിക്കുന്നതും. 

ഡേവിഡ് ജെയിംസ് നല്‍കിയ ആദ്യ അവസരത്തില്‍ മോശമായിരുന്നു എന്റെ പ്രകടനം. എന്നാല്‍ പിന്നേയും അദ്ദേഹം അവസരം നല്‍കികൊണ്ടിരുന്നു. അങ്ങിനെ ഞാന്‍ ആത്മവിശ്വാസത്തിലേക്ക് എത്തിയെന്ന് പ്രശാന്ത് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com