എഡിറ്റര്‍മാരില്‍ എത്രപേര്‍ എസ് സി,എസ്ടി വിഭാഗങ്ങളില്‍ നിന്നുമുണ്ട്, ക്രിക്കറ്റ് ടീമില്‍ ജാതി സംവരണം ആവശ്യപ്പെട്ട പോര്‍ട്ടലിന് കൈഫിന്റെ മറുപടി

നിങ്ങളുടെ പോര്‍ട്ടലിലെ എത്ര സീനിയര്‍ എഡിറ്റര്‍മാര്‍ എസ് സി, എസ്ടി ആണെന്ന ചോദ്യം ഉന്നയിച്ചായിരുന്നു കൈഫ് രൂക്ഷ വിമര്‍ശനം നടത്തിയത്
എഡിറ്റര്‍മാരില്‍ എത്രപേര്‍ എസ് സി,എസ്ടി വിഭാഗങ്ങളില്‍ നിന്നുമുണ്ട്, ക്രിക്കറ്റ് ടീമില്‍ ജാതി സംവരണം ആവശ്യപ്പെട്ട പോര്‍ട്ടലിന് കൈഫിന്റെ മറുപടി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ജാതി സംവരണം കൊണ്ടുവരണം എന്ന നിലപാടെടുത്ത് ലേഖനം പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. നിങ്ങളുടെ പോര്‍ട്ടലിലെ എത്ര സീനിയര്‍ എഡിറ്റര്‍മാര്‍ എസ് സി, എസ്ടി ആണെന്ന ചോദ്യം ഉന്നയിച്ചായിരുന്നു കൈഫ് രൂക്ഷ വിമര്‍ശനം നടത്തിയത്. 

പ്രൈം ടൈമില്‍ പ്രത്യക്ഷപ്പെടുന്ന എത്ര മാധ്യമപ്രവര്‍ത്തകര്‍ എസ് സി, എസ്ടി ആണ്? നിങ്ങളുടെ സ്ഥാപനത്തിലെ എത്ര സീനിയര്‍ എഡിറ്റര്‍മാര്‍ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെടുന്നവരാണ്? ജാതിയുടെ മതില്‍ക്കെട്ടുകള്‍ തകര്‍ത്ത മേഖലയാണ് കായിക ലോകം. എല്ലാവരേയും ഉള്‍ക്കൊണ്ട് കളിക്കാര്‍ കളിക്കുന്നു. എന്നാല്‍ നമുക്ക് വിദ്വേഷം പ്രചരിപ്പിക്കുവാനുള്ള മാധ്യമങ്ങളാണ് ഉള്ളതെന്നും ദി വയറിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് കൈഫ് പറയുന്നു. 

ടെസ്റ്റ് പദവി നേടി 86 വര്‍ഷം കഴിഞ്ഞിട്ടും 290ല്‍ നാല് പേര്‍ മാത്രമാണ് ഇന്ത്യക്കായി ടെസ്റ്റ് കളിക്കാന്‍ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ നിന്നും വന്നത്. ആഫ്രിക്കന്‍ ക്രിക്കറ്റില്‍ നിറത്തിന്റെ പേരിലെ സംവരണം പോലെ ഇന്ത്യന്‍ ക്രിക്കറ്റിലും ജാതി സംവരണം വേണമെന്നായിരുന്നു ദി വയര്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ഉള്ളടക്കം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com