ലോക കപ്പിന് ഖത്തര്‍ വേദിയായത് ബ്ലാക്ക് ഓപ്പറേഷനിലൂടെ; തെളിവുകളുമായി ബ്രിട്ടീഷ് മാധ്യമം

ഫിഫയുടെ നിയമം അനുസരിച്ച് ലോക കപ്പിന് വേദിയായി തിരഞ്ഞെടുക്കപ്പെടണം എങ്കില്‍ അവിടത്തെ ജനങ്ങള്‍ അതിന് പിന്തുണ നല്‍കണം
ലോക കപ്പിന് ഖത്തര്‍ വേദിയായത് ബ്ലാക്ക് ഓപ്പറേഷനിലൂടെ; തെളിവുകളുമായി ബ്രിട്ടീഷ് മാധ്യമം

2022ലെ ലോക കപ്പിന് വേദിയായി തിരഞ്ഞെടുക്കപ്പെടുവാന്‍ വേണ്ടി ഖത്തര്‍ മറ്റ് രാജ്യങ്ങളെ തഴയാന്‍ ബ്ലാക്ക് ഒപ്പറേഷന്‍ നടത്തിയിരുന്നു എന്ന് ആരോപണം. ഖത്തറിനൊപ്പം ലോക കപ്പ് വേദിയാവാന്‍ മത്സരിച്ച രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ഇതിനോട് താത്പര്യം ഇല്ലെന്ന രീതിയില്‍ പ്രചാരണം ഖത്തര്‍ നടത്തിയെന്നാണ് ആരോപണം. 

ബ്രീട്ടീഷ് മാധ്യമമായ ദി സണ്‍ഡേ ടൈംസാണ് ഖത്തറിനെതിരെ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. പിആര്‍ സ്ഥാപനം വഴിയും മുന്‍ സിഐഎ ഏജന്റ് വഴിയും വ്യാജ പ്രചാരണം ഖത്തര്‍ നടത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഫിഫയുടെ നിയമം അനുസരിച്ച് ലോക കപ്പിന് വേദിയായി തിരഞ്ഞെടുക്കപ്പെടണം എങ്കില്‍ അവിടത്തെ ജനങ്ങള്‍ അതിന് പിന്തുണ നല്‍കണം. 

എന്നാല്‍ ഖത്തറിനൊപ്പം ലോക കപ്പ് വേദിയാവാന്‍ മത്സരിച്ച അമേരിക്കയിലും ഓസ്‌ട്രേലിയയിലും, അവിടുത്തെ ജനങ്ങള്‍ക്ക് വേദിയാവാന്‍ താത്പര്യം ഇല്ലാ എന്ന നിലയില്‍ ഖത്തര്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തി. ഈ രാജ്യങ്ങളിലെ സമൂഹത്തില്‍ സ്വാധീനമുള്ള വ്യക്തികളെ തിരഞ്ഞു കണ്ടുപിടിച്ചായിരുന്നു ഖത്തറിന്റെ നീക്കമെന്നാണ് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

മറ്റ് അംഗ രാജ്യങ്ങളെ കുറിച്ച് ഒരു തരത്തിലും പ്രതികരണങ്ങള്‍ ഒരു രാജ്യത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകരുത് എന്നാണ് ഫിഫയുടെ നിയമം. എന്നാല്‍, ലോക കപ്പിന് വേദിയായാല്‍ അമേരിക്കയെ അത് എങ്ങിനെ ദോഷകരമായി ബാധിക്കും എന്ന് വ്യക്തമാക്കി യുഎസ് കോണ്‍ഗ്രസില്‍ പ്രമേയം കൊണ്ടുവരാനും, അമേരിക്കയിലെ ഒരു പ്രൊഫസര്‍ക്ക് പണം നല്‍കി ലോക കപ്പ് അമേരിക്കയ്ക്ക് വരുത്തുന്ന സാമ്പത്തിക ഭാരത്തെ കുറിച്ച് എഴുതിക്കാനും ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com