കപില്‍ ദേവ് വീണ്ടും ഇറങ്ങുന്നു, ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍

വര്‍ഷങ്ങള്‍ക്കിപ്പുറം കപില്‍ ദേവ് വീണ്ടും എത്തുകയാണ്, ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍. ബാറ്റും ബോളും കൊണ്ടല്ല എന്ന് മാത്രം
കപില്‍ ദേവ് വീണ്ടും ഇറങ്ങുന്നു, ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍

24 വര്‍ഷം കഴിഞ്ഞു, ഇന്ത്യയുടെ കൈകളിലേക്ക് ലോക കിരീടം ആദ്യമായി എത്തിച്ച നായകന്‍ കളിക്കളം വിട്ടിട്ട്. വര്‍ഷങ്ങള്‍ക്കിപ്പുറം കപില്‍ ദേവ് വീണ്ടും എത്തുകയാണ്, ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍. ബാറ്റും ബോളും കൊണ്ടല്ല എന്ന് മാത്രം.

ഗോള്‍ഫ് കളിക്കാരനായിട്ടാണ് കപില്‍ വീണ്ടും ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്‌. 2018ലെ ഏഷ്യ പസഫിറ് സീനിയര്‍ ടൂര്‍ണമെന്റി്ല്‍ പങ്കെടുക്കുന്ന കളിക്കാരുടെ കൂട്ടത്തില്‍ കപില്‍ ദേവുമുണ്ട്. ഒക്ടോബറില്‍ ജപ്പാനിലാണ് ടൂര്‍ണമെന്റ്. 

വീണ്ടും ഇന്ത്യയ്ക്ക് വേണ്ടി ഇറങ്ങാന്‍ കിട്ടിയ അവസരം പാഴാക്കില്ലെന്നാണ് കപില്‍ ദേവ് പറയുന്നത്. ക്രിക്കറ്റ് പോലെയല്ല ഇത്. എന്നാല്‍ മറ്റൊരു കായിക ഇനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു എന്നതിന്റെ സന്തോഷം എനിക്കുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി ഇറങ്ങുന്നതിനേക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ പറയുന്നു. 

ഗ്രേറ്റര്‍ നോയിഡയില്‍ നടന്ന ഓള്‍ ഇന്ത്യ സീനിയേഴ്‌സ് ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്തിയതോടെയണ് കപില്‍ ഇന്ത്യയെ പ്രതിനിതീകരിച്ച് ജപ്പാനിലേക്ക് പോകാന്‍ യോഗ്യത നേടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com