ഞാന്‍ വീഴുകയല്ല, തകര്‍ന്നടിയുകയായിരുന്നു, പരസ്യത്തിലൂടെ ക്ഷമ ചോദിച്ച് നെയ്മര്‍

റഷ്യയില്‍ വീണുടരണ്ടതിനെല്ലാം നിങ്ങള്‍ക്ക് എന്നെ കല്ലെറിയാം. അല്ലെങ്കില്‍ ആ കല്ലുകള്‍ കളഞ്ഞ് എഴുന്നേല്‍ക്കാന്‍ എന്നെ സഹായിക്കാം
ഞാന്‍ വീഴുകയല്ല, തകര്‍ന്നടിയുകയായിരുന്നു, പരസ്യത്തിലൂടെ ക്ഷമ ചോദിച്ച് നെയ്മര്‍

റഷ്യയില്‍ വീണുരുണ്ടതിനെല്ലാം നിങ്ങള്‍ക്ക് എന്നെ കല്ലെറിയാം. അല്ലെങ്കില്‍ ആ കല്ലുകള്‍ കളഞ്ഞ് എഴുന്നേല്‍ക്കാന്‍ എന്നെ സഹായിക്കാം. കാരണം ഞാന്‍ എഴുന്നേല്‍ക്കുമ്പോള്‍ എനിക്കൊപ്പം മുഴുവന്‍ രാജ്യവും എഴുന്നേല്‍ക്കുകയാണ്...തനിക്ക് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് പരസ്യത്തിലൂടെ ആരധകരോട് ക്ഷമ ചോദിച്ചായിരുന്നു നെയ്മറുടെ ഈ വാക്കുകള്‍. 

കണങ്കാലില്‍, നട്ടെല്ലില്‍, പാദത്തിലെല്ലാം അവരുടെ ആക്രമണമേറ്റു. ഞാന്‍ അഭിനയിക്കുകയായിരുന്നു എന്ന് നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടാകും, ചിലപ്പോള്‍ ഞാന്‍ അങ്ങിനെ ചെയ്തു. ഒന്നിനും കൊള്ളാത്തവനെ പോലെ ഞാന്‍ പ്രതികരിച്ചിട്ടുണ്ടാകാം. അത് ഞാന്‍ ചീത്ത കുട്ടിയായിരുന്നത് കൊണ്ടല്ല. എന്റെ നിരാശകളെ എങ്ങിനെ നേരിടണം എന്ന് ഞാന്‍ അപ്പോഴും പഠിച്ചിട്ടില്ലായിരുന്നു. 

എനിക്കുള്ളില്‍ ഇപ്പോഴും ഒരു കുട്ടിയുണ്ട്. ചിലപ്പോള്‍ അത് ലോകത്തെ വിസ്മയിപ്പിക്കും. ചിലപ്പോള്‍ നിരാശരാക്കും. എന്റെ ഉള്ളിലെ ആ കുട്ടിയെ ജീവനോടെ നിലനിര്‍ത്തുവാനാണ് എന്റെ പോരാട്ടം. എനിക്കുള്ളിലാണത്, അല്ലാതെ കളിക്കളത്തിലല്ല. 

ഞാന്‍ ഒരുപാട് വീണതായി നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടാകും. പക്ഷേ യഥാര്‍ഥത്തില്‍ ഞാന്‍ വീഴുകയായിരുന്നില്ല. ഞാന്‍ തകര്‍ന്നടിയുകയായിരുന്നു. ഞാന്‍ വീണു. പക്ഷേ വീണവര്‍ക്ക മാത്രമേ എഴുന്നേല്‍ക്കാന്‍ സാധിക്കുവെന്നും ആരാധകരോട് ക്ഷമ ചോദിച്ചുള്ള പരസ്യത്തില്‍ നെയ്മര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com