നീ മൂന്നാമനായി ഇറങ്ങണം, ധോനിയോട് ഗാംഗുലി പറഞ്ഞു; പിന്നെ സംഭവിച്ചത് 

അന്ന് ധോനിയുടെ ബാറ്റിങ് ഓര്‍ഡറില്‍ നടത്തിയ പരീക്ഷണത്തെ കുറിച്ച് പറയുകയാണ് ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലി
നീ മൂന്നാമനായി ഇറങ്ങണം, ധോനിയോട് ഗാംഗുലി പറഞ്ഞു; പിന്നെ സംഭവിച്ചത് 

2004ല്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ട ധോനി തന്റെ ആദ്യ രണ്ട് മത്സരങ്ങളിലും ഏഴാം സ്ഥാനത്തായിരുന്നു ബാറ്റിങ്ങിനിറങ്ങിയത്. ധോനിയുടെ മൂന്നാമത്തെ മത്സരത്തില്‍ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോഴും ധോനി ഏഴാം സ്ഥാനത്ത് തന്നെ. അന്ന് ധോനിയുടെ ബാറ്റിങ് ഓര്‍ഡറില്‍ നടത്തിയ പരീക്ഷണത്തെ കുറിച്ച് പറയുകയാണ് ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലി ഇപ്പോള്‍. 

വിശാഖപട്ടണത്ത് പാക്കിസ്ഥാനെതിരായ മത്സരമായിരുന്നു അത്. എന്റെ റൂമിലിരുന്ന് ഞാന്‍ ചിന്തിക്കുകയായിരുന്നു. എങ്ങിനെ ധോനിയെ ഒരു കളിക്കാരനായി മറ്റിയെടുക്കാം എന്ന്. കഴിവുള്ള താരമാണ് ധോനിയെന്ന് എനിക്ക് മനസിലായിരുന്നു. 

ടോസിന് ശേഷം ഞാന്‍ മനസില്‍ ഉറപ്പിച്ചു. ധോനിയെ മൂന്നാമനാക്കി ഇറക്കണം. എന്ത് സംഭവിച്ചാലും അതില്‍ മാറ്റമുണ്ടാവില്ല എന്ന്. ഏഴാമനായി ഇറങ്ങാന്‍ തയ്യാറായിട്ടായിരുന്നു ധോനി ഇരുന്നത്. ഞാന്‍ ധോനിയുടെ അടുത്തേക്ക് ചെന്ന് പറഞ്ഞു, നീ മൂന്നാമത് ബാറ്റ് ചെയ്യണം എന്ന്. അപ്പോള്‍ നിങ്ങളോ എന്നായിരുന്നു ധോനിയുടെ ചോദ്യം. ഞാന്‍ നാലാമനായി ഇറങ്ങിക്കോളം എന്ന് ഞാന്‍ മറുപടി നല്‍കുകയും ചെയ്‌തെന്ന് ഗാംഗുലി ഓര്‍ത്തെടുക്കുന്നു.

അന്ന് ഗാംഗുലിയുടെ പരീക്ഷണം പൂര്‍ണ വിജയമായിരുന്നു. 15 ഫോറും നാല് സിക്‌സും പറത്തിയാണ് ധോനി ക്രീസില്‍ നിന്നും മടങ്ങിയത്. ഇന്ത്യ 58 റണ്‍സിന് ജയിച്ചപ്പോള്‍ ധോനി മാന്‍ ഓഫ് ദി മാച്ച് ആവുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com