ബാറ്റിങ്ങില്‍ ഭുവിയെ കോഹ് ലി വെട്ടിക്കുമോ? ഇംഗ്ലണ്ടില്‍ കോഹ് ലിക്ക് ആ നാണക്കേടും മാറ്റണം

ഇംഗ്ലണ്ടിനെ കോഹ് ലിക്ക് പേടിയാണ്. 2014ല്‍ നേരിട്ട ആ ദുരനുഭവം തന്നെ കാരണം
ബാറ്റിങ്ങില്‍ ഭുവിയെ കോഹ് ലി വെട്ടിക്കുമോ? ഇംഗ്ലണ്ടില്‍ കോഹ് ലിക്ക് ആ നാണക്കേടും മാറ്റണം

റണ്‍ മെഷിനാണ് വിരാട് കോഹ് ലി. ഫോമിലാണെങ്കില്‍ ഏത് വമ്പന്‍ ബൗളിങ് നിരയ്ക്ക് മുന്നിലും ഇന്ത്യന്‍ നായകന്‍ കുലുങ്ങില്ല, അത് നാട്ടിലായാലും വിദേശത്തായാലും, ഇംഗ്ലണ്ട് ഒഴിച്ച്‌. 

ഇംഗ്ലണ്ടിനെ കോഹ് ലിക്ക് പേടിയാണ്. 2014ല്‍ നേരിട്ട ആ ദുരനുഭവം തന്നെ കാരണം. ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമറിന് ഇംഗ്ലണ്ടില്‍ കോഹ് ലിയേക്കാള്‍ മികച്ച ബാറ്റിങ് റെക്കോര്‍ഡ് ഉണ്ടെന്ന കണക്കുകള്‍ നോക്കുമ്പോഴറിയാം  കോഹ് ലി എന്തിനാണ് പേടിക്കുന്നതെന്ന്. 

നായക സ്ഥാനം ഏറ്റെടുത്തിന് ശേഷം ആദ്യമായിട്ടാണ് കോഹ് ലി ഇന്ത്യയെ ഇംഗ്ലണ്ടില്‍ നയിക്കുന്നത്. 2014ല്‍ ധോനിക്ക് കീഴിലായിരുന്നു ഇന്ത്യ ഇംഗ്ലണ്ടിലെത്തിയത്. അഞ്ച് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 3-1ന് തോറ്റു. 

അന്ന് അഞ്ച് ടെസ്റ്റും കളിച്ച കോഹ് ലിക്ക് നേടാനായത് 13.40 ബാറ്റിങ് ശരാശരിയില്‍ 134 റണ്‍സ്. രണ്ട് വട്ടമാണ് കോഹ് ലി അന്ന് പൂജ്യത്തിന് പുറത്തായത്. അതേ പരമ്പരയില്‍ വാലറ്റത്ത് നിന്നും ഭുവനേശ്വര്‍ കുമാര്‍ നേടിയത് 27.44 ബാറ്റിങ് ശരാശരിയില്‍ 247 റണ്‍സ്. 

കോഹ് ലിയേക്കാള്‍ ഇംഗ്ലണ്ടില്‍ മികച്ച കളി പുറത്തെടുത്ത ഇന്ത്യയുടെ വാലറ്റക്കാര്‍ വേറെയുമുണ്ട്. 2011ലെ ഇംഗ്ലണ്ട് പരമ്പരയില്‍ അമിത് മിശ്ര രണ്ട് കളിയില്‍ ബാറ്റ് വീശി. അന്ന 38.25 ബാറ്റിങ് ശരാശരിയില്‍ 153 റണ്‍സ് അമിത് മിശ്ര സ്‌കോര്‍ ചെയ്തു. ഒരു അര്‍ധ ശതകവും അതില്‍ ഉള്‍പ്പെടുന്നു. 

ഇംഗ്ലണ്ടില്‍ മാത്രമാണ് ഇന്ത്യന്‍ നായകന് കാലിടറിയിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ എട്ട് മത്സരങ്ങള്‍ കളിച്ച് 992 റണ്‍സ് നേടിയപ്പോള്‍, ദക്ഷിണാഫ്രിക്കയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും 558 റണ്‍സും കോഹ് ലി വാരിയിരുന്നു.ന്യൂസിലാന്‍ഡില്‍ രണ്ട് മത്സരങ്ങള്‍ കളിച്ചപ്പോള്‍ 71.33 ശരാശരിയില്‍ ഒരു സെഞ്ചുറി ഉള്‍പ്പെടെ 214 റണ്‍സും കോഹ് ലി നേടിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com