വീണ്ടും മറ്റൊരു ഗെയിലാട്ടം; സിക്‌സര്‍ പെരുമഴയില്‍ റെക്കോര്‍ഡിട്ട് യൂനിവേഴ്‌സ് ബോസ്

ബംഗ്ലാദേശിനെതിരായ മൂന്നാമത്തേയും  അവസാനത്തേയും മത്സരത്തില്‍ തകര്‍ത്തടിച്ച് ഗെയ്ല്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന താരമെന്ന റെക്കോര്‍ഡിനൊപ്പമെത്തി
വീണ്ടും മറ്റൊരു ഗെയിലാട്ടം; സിക്‌സര്‍ പെരുമഴയില്‍ റെക്കോര്‍ഡിട്ട് യൂനിവേഴ്‌സ് ബോസ്

ക്രിസ് ഗെയ്‌ലിനെക്കുറിച്ച് അധികം വിശേഷങ്ങള്‍ ആവശ്യമില്ല. സ്‌ഫോടനാത്മക ബാറ്റിങും മൈതാനത്ത് ഒപ്പിക്കുന്ന രസകരമായ കുഞ്ഞു കുഞ്ഞു മൂര്‍ത്തങ്ങളാലും ഗെയ്ല്‍ എക്കാലത്തും ശ്രദ്ധേയനാണ്. യൂനിവേഴ്‌സ് ബോസെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഗെയ്ല്‍ മറ്റൊരു ബാറ്റിങ് റെക്കോര്‍ഡിനൊപ്പമെത്തിയാണ് ഇത്തവണ നേട്ടം കൊയ്തത്. ബംഗ്ലാദേശിനെതിരായ മൂന്നാമത്തേയും  അവസാനത്തേയും മത്സരത്തില്‍ തകര്‍ത്തടിച്ച് ഗെയ്ല്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന താരമെന്ന റെക്കോര്‍ഡിനൊപ്പമെത്തി. മുന്‍ പാക്കിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദിയുടെ റെക്കാര്‍ഡിനൊപ്പമാണ് ഗെയ്ല്‍ എത്തിയത്. ഇരുവരുടെയും അക്കൗണ്ടില്‍ 476 സിക്‌സ് വീതമായി. 476 സിക്‌സുകള്‍ നേടാന്‍ അഫ്രീദി 524 മത്സരങ്ങള്‍ എടുത്തപ്പോള്‍ വെറും 443 മത്സരങ്ങളില്‍ നിന്നായിരുന്നു ഗെയ്‌ലിന്റെ നേട്ടം. 

ഏകദിനത്തില്‍ 275, ടി20യില്‍ 103, ടെസ്റ്റില്‍ 98 എന്നിങ്ങനെയാണ് ഗെയ്‌ലിന്റെ അക്കൗണ്ടിലുള്ള സിക്‌സറുകളുടെ എണ്ണം. ഏകദിനത്തില്‍ 351 സിക്‌സും ടി20യില്‍ 73ഉം, ടെസ്റ്റില്‍ 52ഉം സിക്‌സുകളാണ് അഫ്രീദി കരിയറില്‍ അടിച്ചെടുത്തത്. അഫ്രീദി വിരമിച്ചതിനാല്‍ ഈ റെക്കോര്‍ഡ് ഗെയ്‌ലിന് സ്വന്തമാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. 504 മത്സരങ്ങളില്‍ നിന്ന് 342 സിക്‌സറുകള്‍ പറത്തിയ മഹേന്ദ്ര സിങ് ധോണി പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com