രക്താര്‍ബുദം ബാധിച്ച പ്രീമിയര്‍ ലീഗ് താരത്തിന് പിന്തുണയുമായി കേരള ബ്ലാസ്റ്റേഴ്‌സ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st July 2018 01:20 PM |
Last Updated: 31st July 2018 01:20 PM | A+A A- |

കളിക്കളത്തിലേക്ക് ഇനി തിരിച്ചു വരാന്‍ സാധിക്കില്ലെന്ന് വ്യക്തമായതോടെയാണ് വോല്‍വറാംപ്ടണിന്റെ ഗോള്‍ കീപ്പര്‍ കാള്‍ ഇകേമക്ക് ഫുട്‌ബോളില്‍ നിന്നും തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. കളിക്കളം എന്നന്നേക്കുമായി ഉപേക്ഷിക്കേണ്ട വേദനയില്‍ നില്‍ക്കുന്ന കാള്‍ ഇകേമക്ക് പിന്തുണയുമായി ഫുട്‌ബോള്‍ ലോകം വരുമ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സും അവര്‍ക്കൊപ്പം ചേരുന്നു.
ഓണ്‍ലി വണ്‍ കാള്‍ ഇകേമ എന്ന് പാടിയാണ് ഡേവിഡ് ജെയിംസും കേരള ബ്ലാസ്റ്റേഴ്‌സ് ടീമും ഇകേമയെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു ഇകേമയ്ക്ക് രക്താര്‍ബുദമാണെന്ന് കണ്ടെത്തിയത്.
.@jamosfoundation and his @KeralaBlasters side with a fantastic rendition of #OneCarlIkeme.
— Wolves (@Wolves) July 29, 2018
pic.twitter.com/Pg3Psciujn
റഷ്യന്‍ ലോക കപ്പിനുള്ള 24 അംഗ ടീമിലും ഇകേമയെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കളിക്കളത്തിലിറങ്ങാനായില്ല. ഫുട്‌ബോളിനോട് ഇകേമയ്ക്ക് വിടപറയേണ്ടി വന്നത് ഏവരേയും നിരാശപ്പെടുത്തുന്നതാണ്. അദ്ദേഹത്തിന്റെ ജീവന് വേണ്ടി പ്രാര്‍ഥിക്കുന്നു എന്നാണ് വോല്‍വറാംപ്ടണ്‍ പ്രതികരിച്ചത്.