ഇംഗ്ലണ്ടിലെ കാലാവസ്ഥയെ അതിജീവിക്കാന്‍ തന്ത്രങ്ങളുണ്ട്; വെളിപ്പെടുത്തി രഹാനെ

തന്ത്രങ്ങള്‍ ഞങ്ങളുടെ പക്കലുണ്ടെന്ന് ഇംഗ്ലണ്ട് താരങ്ങള്‍ പറയുന്നതിനിടെ, എങ്ങിനെ ഇംഗ്ലണ്ടില്‍ നിലയുറപ്പിക്കണം എന്ന് ഞങ്ങള്‍ക്കുമറിയാം എന്ന് പറയുകയാണ് അജങ്ക്യാ രഹാനെ
ഇംഗ്ലണ്ടിലെ കാലാവസ്ഥയെ അതിജീവിക്കാന്‍ തന്ത്രങ്ങളുണ്ട്; വെളിപ്പെടുത്തി രഹാനെ

ഏകദിന പരമ്പര നേടിയതിന് പിന്നാലെ ടെസ്റ്റിലും ഇന്ത്യയെ ചുരുട്ടിക്കെട്ടുമെന്ന നിലയിലാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ പ്രതികരണങ്ങള്‍. ഇന്ത്യന്‍ കളിക്കാരെ തളയ്ക്കുന്നതിനുള്ള തന്ത്രങ്ങള്‍ ഞങ്ങളുടെ പക്കലുണ്ടെന്ന് ഇംഗ്ലണ്ട് താരങ്ങള്‍ പറയുന്നതിനിടെ, എങ്ങിനെ ഇംഗ്ലണ്ടില്‍ നിലയുറപ്പിക്കണം എന്ന് ഞങ്ങള്‍ക്കുമറിയാം എന്ന് പറയുകയാണ് ഇന്ത്യന്‍ ഉപനായകന്‍ അജങ്ക്യാ രഹാനെ. 

അസ്ഥിരപ്പെടുത്തുന്ന ഇംഗ്ലീഷ് കാലവസ്ഥയെ മനസുറപ്പും ക്ഷമാ ശീലവും ആയുധമാക്കി നേരിടണം എന്നാണ് രഹാനെ പറയുന്നത്. 20 വിക്കറ്റും വീഴ്ത്താന്‍ നമ്മുടെ ബൗളര്‍മാരും, നിലയുറപ്പിക്കാന്‍ ബാറ്റ്‌സമാന്‍മാരും ഈ വഴി നോക്കണം. 

ഇംഗ്ലണ്ടില്‍ ബൗളര്‍മാര്‍ക്ക് എപ്പോഴും സഹായം ലഭിക്കുന്നു. എന്നാല്‍ ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാണ് എന്നല്ല അര്‍ഥം. ക്ഷമയോടെ, അച്ചടക്കത്തോടെ അവര്‍ ബൗള്‍ ചെയ്യണമെന്നും രഹാനെ പറയുന്നു. ദക്ഷിണാഫ്രിക്കയില്‍ മൂന്ന് ടെസ്റ്റുകളിലും നമ്മള്‍ 20 വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇംഗ്ലണ്ടിലും അത് ആവര്‍ത്തിക്കണം. 

കാലവസ്ഥയാണ് ഇംഗ്ലണ്ടില്‍ നിര്‍ണായകമാകുന്നത്. സൂര്യപ്രകാശമുള്ള ദിനം ആണെങ്കില്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഗുണം ചെയ്യും. മേഘാവൃതമാണ് അന്തരീക്ഷം എങ്കില്‍ ബൗളര്‍മാര്‍ക്കാണ് അതിന്റെ ഗുണം ലഭിക്കുക. രണ്ട് ടീമുകളിലേയും ബൗളര്‍മാര്‍ നന്നായിട്ടണ് പന്തെറിയാന്‍ പോകുന്നത്. ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ അതിനെ ബഹുമാനിക്കണമെന്നും രഹാനെ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com