ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിനൊപ്പം ചേര്‍ന്നു; സ്വാഗതം ചെയ്ത് ഹിഗ്വയ്ന്‍, ഡിബാല, ക്വഡ്രാഡോ

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിനൊപ്പം ചേര്‍ന്നു; സ്വാഗതം ചെയ്ത് ഹിഗ്വയ്ന്‍, ഡിബാല, ക്വഡ്രാഡോ

രിയറിലെ പുതു വഴികള്‍ തേടി റയല്‍ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് ചേക്കേറിയ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ ചാമ്പ്യന്‍മാര്‍ക്കൊപ്പം ചേര്‍ന്നു. യുവന്റസ് ആസ്ഥാനമായ ടൂറിനില്‍ താമസം തുടങ്ങുന്നതിനായി തന്റെ കുടുംബത്തിനൊപ്പമാണ് സി.ആര്‍.സെവന്‍ എത്തിയത്. ടൂറിന്‍ മലനിരകളുടെ താഴ്‌വാരത്തുള്ള ആഡംബര ബംഗ്ലാവില്‍ താമസിക്കാനുള്ള ഒരുക്കങ്ങളും താരം പൂര്‍ത്തിയാക്കി. 

സഹ താരങ്ങളുമായി സമയം ചിലവാക്കാനും ക്രിസ്റ്റ്യാനോ സമയം കണ്ടെത്തി. ഗോണ്‍സാലോ ഹിഗ്വെയ്ന്‍, പോളോ ഡിബാല, യുവാന്‍ ക്വഡ്രാഡോ എന്നിവരെല്ലാം ടീമിലെത്തിയ സൂപ്പര്‍ താരത്തെ സ്വാഗതം ചെയ്യാനെത്തി. 

ടൂറിനിലെ പ്രധാന വിനോദ സഞ്ചാര മേഖലയിലാണ് മുന്‍പ് സിനദിന്‍ സിദാനും കന്നാവോരോയുമടക്കമുള്ള യുവന്റസ് താരങ്ങള്‍ താമസിച്ച ആഡംബര വസതി സ്ഥിതി ചെയ്യുന്നത്. ഫിയറ്റ്, ക്രിസ്‌ലര്‍ കാര്‍ കമ്പനിയുടെ തലവനും ഇറ്റാലിയന്‍ അമേരിക്കന്‍ വ്യവസായിയുമായ ജോണ്‍ എല്‍കന്‍ ക്രിസ്റ്റിയാനോയുടെ പുതിയ അയല്‍ക്കാരനാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com