മെസിയുടെ ഷോപ്പിങ്ങിന് പണം മുടക്കുന്നത് ഞാന്‍, ടീമിലെ ബെറ്റിനെ കുറിച്ച് ബാഴ്‌സ താരം

ബാഴ്‌സയിലേക്ക് എത്തിയ സമയത്ത് ഒരു നല്ല അന്തരീക്ഷം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ഞാന്‍ അങ്ങിനെ ചെയ്തത്
മെസിയുടെ ഷോപ്പിങ്ങിന് പണം മുടക്കുന്നത് ഞാന്‍, ടീമിലെ ബെറ്റിനെ കുറിച്ച് ബാഴ്‌സ താരം

സൂപ്പര്‍ താരം ലയണല്‍ മെസിയും ലൂയിസ് സുവാരസുമെല്ലാം ഷോപ്പിങ്ങിന് പോകുമ്പോള്‍ പണം മുടക്കുന്നത് ഞാന്‍ ആണെന്ന് ബാഴ്‌സാ താരം. ഫ്രീകിക്കുകളില്‍ ബെറ്റ് വെച്ചാണ് തനിക്ക് അങ്ങിനെ ചെയ്യേണ്ടി വരുന്നത് എന്നാണ് ബാഴ്‌സയുടെ സെന്റര്‍ ബാക്കായ യെരി മിന പറയുന്നത്. 

പരിശീലന സമയത്ത് ഫ്രീ കിക്കുകളുടെ പേരിലാണ് ഞങ്ങള്‍ ബെറ്റ് വയ്ക്കുന്നത്. ബാഴ്‌സയിലേക്ക് എത്തിയ സമയത്ത് ഒരു നല്ല അന്തരീക്ഷം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ഞാന്‍ അങ്ങിനെ ചെയ്തത്. അവരുടെ കിക്കുകള്‍ ഞാന്‍ നോക്കി നില്‍ക്കും. 

ദിവസം 50 യൂറോ വരെ അവര്‍ക്ക് ഞാന്‍ ബെറ്റായി നല്‍കേണ്ടി വരുന്നു. പിന്നെയാണ് മനസിലായത്, എവിടെ ലക്ഷ്യം വയ്ക്കുന്നുവോ അവിടേക്ക് പന്തടിച്ചിടാന്‍ ശേഷിയുള്ള ചെകുത്താന്മാരാണ് ഇരുവരും എന്നും മിന പറയുന്നു.

ബാഴ്‌സയില്‍ തിളങ്ങാന്‍ സാധിക്കാത്തതിന്റെ നിരാശയും മിന പങ്കുവയ്ക്കുന്നു. നന്നായി കളിക്കാന്‍ സാധിക്കുന്ന നിമിഷത്തിന് വേണ്ടിയാണ് എന്റെ ശ്രമം. എന്നാല്‍ സാധിക്കുന്നില്ല. കുട്ടിഞ്ഞോയും പൗളിഞ്ഞോയുമെല്ലാം എന്നെ ആത്മവിശ്വാസത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നുവെന്നും ബാഴ്‌സ താരം പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com