എന്തുകണ്ടിട്ടാണ് നിങ്ങളീ ചോദിക്കുന്നത്; ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമോയെന്ന ചോദ്യത്തോട് അഫ്രീദി

ലോര്‍ഡ്‌സില്‍ ട്വിന്റി20 ആവേശം നിറഞ്ഞപ്പോള്‍, പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയെ ആദരിക്കുന്നതിനുള്ള വേദി കൂടിയായി മാറിയിരുന്നു അത്
എന്തുകണ്ടിട്ടാണ് നിങ്ങളീ ചോദിക്കുന്നത്; ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമോയെന്ന ചോദ്യത്തോട് അഫ്രീദി

ചുഴിക്കാറ്റ് തീര്‍ത്ത ആഘാതങ്ങളില്‍ നിന്നും കരീബിയന്‍ ദ്വീപിന് ആശ്വാസം നല്‍കുക ലക്ഷ്യമിട്ട് ലോര്‍ഡ്‌സില്‍ ട്വിന്റി20 ആവേശം നിറഞ്ഞപ്പോള്‍, പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയെ ആദരിക്കുന്നതിനുള്ള വേദി കൂടിയായി മാറിയിരുന്നു അത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ലോക ഇലവനെ നയിച്ച അഫ്രീദിക്ക് പക്ഷേ കരീബിയന്‍ കരുത്തിന് മുന്നില്‍ മുട്ടു മടക്കേണ്ടി വന്നു. 

തോറ്റുവെങ്കിലും ഇംഗ്ലണ്ട് മുന്‍ നായകന്‍ നാസര്‍ ഹുസെയ്‌നില്‍ നിന്നും ഉയര്‍ന്ന ഒരു ചോദ്യത്തിന് അഫ്രീദി നല്‍കിയ മറുപടിയാണ് ലോര്‍ഡ്‌സില്‍ ക്രിക്കറ്റ് പ്രേമികളെ ചിരിപ്പിച്ചത്. രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങി വരാന്‍ പദ്ധതിയുണ്ടോ എന്നായിരുന്നു നാസര്‍ ഹുസെയ്‌നിന്റെ ചോദ്യം. 

ആ ചോദ്യം അഫ്രീദിയെ തന്നെ ചിരിപ്പിച്ചു കളഞ്ഞു. ഇന്നത്തെ എന്റെ കളിക്കളത്തിലെ കളി കണ്ടില്ലേ എന്നായിരുന്നു അഫ്രീദിയുടെ മറുപടി. പരിക്ക് വലയ്ക്കുന്ന എന്നെ നിങ്ങള്‍ കണ്ടില്ലേയെന്നും അഫ്രീദി ഇംഗ്ലണ്ട് മുന്‍ നായകനോട് ചോദിക്കുന്നു. 

2017ല്‍ കരീബിയയില്‍ വീശിയ ഇര്‍മ, മരിയ ചുഴലിക്കാറ്റില്‍ തകര്‍ന്ന അഞ്ച് ക്രിക്കറ്റ് സ്‌റ്റേഡിയങ്ങള്‍ പുനര്‍ നിര്‍മിക്കുന്നതിന് വേണ്ടിയായുള്ള ഫണ്ട് ലക്ഷ്യമിട്ടായിരുന്നു ലോക ഇലവനും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ട്വിന്റി20. ഇംഗ്ലണ്ടിന്റെ മോര്‍ഗന്‍ പരിക്കിനെ തുടര്‍ന്ന് പിന്മാറിയതോടെ അഫ്രീദിന്റെ ലോക ഇലവനെ നയിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com