കാറ്റെടുത്ത ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ക്ക് വേണ്ടി, ഇര്‍മയും മരിയയും തീര്‍ത്ത ദുരിതം പേറുന്നവര്‍ക്ക് വേണ്ടിയും ജയിച്ചു കയറി വെസ്റ്റ് ഇന്‍ഡീസ്

ചുഴലിക്കാറ്റില്‍ കേടുപാടുകള്‍ സംഭവിച്ച കരീബിയന്‍ നാടുകളിലെ അഞ്ച് ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ പുനഃരുദ്ധീകരിക്കുന്നതിന് ഫണ്ട് കണ്ടെത്തുക ലക്ഷ്യം വെച്ച്
കാറ്റെടുത്ത ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ക്ക് വേണ്ടി, ഇര്‍മയും മരിയയും തീര്‍ത്ത ദുരിതം പേറുന്നവര്‍ക്ക് വേണ്ടിയും ജയിച്ചു കയറി വെസ്റ്റ് ഇന്‍ഡീസ്

ലോകോത്തര താരങ്ങളെല്ലാം ഒരൊറ്റ ജേഴ്‌സിയില്‍ എതിരാളികളായി മുന്നിലെത്തിയിട്ടും ജയം പിടിച്ച് വെസ്റ്റ് ഇന്‍ഡീസ്. ഇര്‍മയും മരിയയും കഴിഞ്ഞ വര്‍ഷം കരിബിയന്‍ നാടുകളില്‍ ആഞ്ഞുവീശിയതിന്റെ കെടുതികളില്‍ പരിഹാരം തേടിയായിരുന്നു ലോക ഇലവും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ ഏറ്റുമുട്ടിയത്. 

ചുഴലിക്കാറ്റില്‍ കേടുപാടുകള്‍ സംഭവിച്ച കരീബിയന്‍ നാടുകളിലെ അഞ്ച് ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ പുനഃരുദ്ധീകരിക്കുന്നതിന് ഫണ്ട് കണ്ടെത്തുക ലക്ഷ്യം വെച്ച് ലോര്‍ഡ്‌സിലായിരുന്നു ലോകോത്തര താരങ്ങള്‍ ഒരു കുടക്കീഴില്‍ അണിനിരന്ന ആവേശപ്പോര് നടന്നത്. 

ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് ഗെയ്‌ലും ലെവിസും 75 റണ്‍സിന്റെ ഓപ്പണിങ്ങ് കൂട്ടുകെട്ട് തീര്‍ത്തു. ദിനേശ് റമദിന്റേയും റസലിന്റേയും അവസാന ഓവറുകളിലെ പ്രകടനത്തോടെ 20 ഓവറില്‍ വെസ്റ്റ് ഇന്‍ഡീസ് 199 റണ്‍സിലെക്കെത്തി. 

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലോ ഇലവനില്‍ രണ്ട് താരങ്ങള്‍ക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. 16.4 ഓവറില്‍ 127 റണ്‍സിന് ലോക ഇലവന്‍ ഓള്‍ ഔട്ട്. എട്ട് റണ്‍സിന് ഇടയില്‍ നാല് വിക്കറ്റാണ് ലോകോത്തര ബാറ്റിങ് നിര നഷ്ടപ്പെടുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com