റയല്‍ വിട്ടത് ഈ പണക്കിലുക്കം കണ്ട്? സിദാനെ ലക്ഷ്യമിട്ടത് ഖത്തര്‍

2022 ലോക കപ്പിന് ആതിഥ്വം വഹിക്കുന്നത് ഖത്തറാണ്. ഇതിലൂടെ ലോക കപ്പിലേക്ക് ഖത്തര്‍ നേരിട്ട് യോഗ്യത നേടിക്കഴിഞ്ഞു
റയല്‍ വിട്ടത് ഈ പണക്കിലുക്കം കണ്ട്? സിദാനെ ലക്ഷ്യമിട്ടത് ഖത്തര്‍

ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് ടീമിനെ എത്തിച്ചതിന് പിന്നാലെ റയല്‍ ആരാധകരെ തെല്ലൊന്ന് ഞെട്ടിച്ചായിരുന്നു സിനദിന്‍ സിദാന്‍ ബെര്‍നാബ്യുവിലെ തന്റെ ജീവിതം അവസാനിപ്പിക്കുന്നു എന്ന് പ്രഖ്യാപിച്ചത്. റയലിന് ശേഷം എവിടേക്കെന്ന ചോദ്യത്തിന് ഫ്രഞ്ച് താരത്തിന്റെ പക്കല്‍ നിന്നും ഫുട്‌ബോള്‍ ലോകത്തിന് തക്കതായ മറുപടിയും ലഭിച്ചില്ല. 

എന്നാലിപ്പോള്‍, ഖത്തര്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലക കുപ്പായം അണിയാനാണ് സിദാന്റെ പോക്കെന്നാണ് റിപ്പോര്‍ട്ട്. നാല് വര്‍ഷത്തെ കരാറില്‍ റെക്കോര്‍ഡ് പ്രതിഫലമാണ് സിദാന് ഖത്തര്‍ വാഗ്ധാനം ചെയ്യപ്പെട്ടിരിക്കുന്നത്. 2022ലെ ഫുട്‌ബോള്‍ ലോക കപ്പിലേക്ക് ഖത്തറിനെ ഒരുക്കുവാന്‍ 1573 കോടി രൂപയാണ് ഈ ഗള്‍ഫ് രാജ്യം ഫ്രഞ്ച് ഇതിഹാസത്തിന് മുന്നില്‍ വെയ്ക്കുന്നത്. 

നാല് വര്‍ഷത്തെ കരാറില്‍ 1573 കോടി രൂപയ്ക്കാണ് സിദാനം ഖത്തറും തമ്മില്‍ ഒപ്പിടുമ്പോള്‍ പ്രതിവര്‍ഷം 393 കോടി രൂപ സിദാന്റെ പക്കലേക്കെത്തും. ഈജിപ്ത്യന്‍ ഏജന്റായ നാഗ്വിബ് സാവ്രിസാണ് സിനാദും ഖത്തറും തമ്മില്‍ ധാരണയിലെത്തിയെന്ന് വ്യക്തമാക്കി ട്വീറ്റ് ചെയ്തത്. എന്നാല്‍ സിദാന്റേയും ഖത്തറിന്റേയും ഭാഗത്ത് നിന്നും ഇതില്‍ പ്രതികരണം ഉണ്ടായിട്ടില്ല. 

ഖത്തര്‍ ഇങ്ങനെയൊരു നീക്കം നടത്തിയാലും അതിശയപ്പെടേണ്ടതില്ലെന്ന നിലപാടിലാണ് ഫുട്‌ബോള്‍ ലോകം. കാരണം, 2022 ലോക കപ്പിന് ആതിഥ്വം വഹിക്കുന്നത് ഖത്തറാണ്. ഇതിലൂടെ ലോക കപ്പിലേക്ക് ഖത്തര്‍ നേരിട്ട് യോഗ്യത നേടിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ മികച്ച കളി പുറത്തെടുക്കുന്നതിനാണ് ഖത്തര്‍ സിദാനെ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com