ലിവർപൂൾ: ലോകകപ്പ് സന്നാഹ മത്സരത്തിൽ ക്രൊയേഷ്യക്കെതിരെ ബ്രസീലിന് ജയം. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ബ്രസീലിന്റെ വിജയം. ലോകകപ്പിന് യോഗ്യത നേടിയവരാണ് ഇരുവരുമെന്നതിനാൽ സന്നാഹ മത്സരം കടുപ്പമേറിയതായിരുന്നു.
69ാം മിനിറ്റില്‍ സൂപ്പര്‍ താരം നെയ്മറിന്റെ സൂപ്പര്‍ ഗോളിലൂടെയാണ് ബ്രസീല്‍ ആദ്യം ഗോള്‍വല ചലിപ്പിച്ചത്. ഇന്‍ജുറി ടൈമിലായിരുന്നു ബ്രസീലിന്റെ രണ്ടാം ഗോള്‍ പിറന്നത്. റോബര്‍ട്ടോ ഫിര്‍മിനോയായിരുന്നു ഗോള്‍ നേടിയത്
പരിക്കിൻെറ പിടിയിലായിരുന്ന നെയ്മറിനെ ബെഞ്ചിലിരുത്തിയാണ് ബ്രസീൽ ഇറങ്ങിയത്. രണ്ടാം പകുതിയിലാണ് നെയ്മർ കളത്തിലിറങ്ങിയത്. ലിവർപൂളിെൻറ ഹോംഗ്രൗണ്ടായ ആൻഫീൽഡിലാണ് മത്സരം നടന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ