ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ്: കെനിയയെ തകര്‍ത്ത് ഇന്ത്യ, സുനില്‍ ഛേത്രിക്ക് ഇരട്ടഗോള്‍ 

ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ കെനിയയെ തകര്‍ത്തു ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ്: കെനിയയെ തകര്‍ത്ത് ഇന്ത്യ, സുനില്‍ ഛേത്രിക്ക് ഇരട്ടഗോള്‍ 

മുംബൈ: ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ കെനിയയെ തകര്‍ത്തു ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം.എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് ഇന്ത്യ കെനിയയെ തകര്‍ത്തത്.

നൂറാം മത്സരത്തിനിറങ്ങിയ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ രണ്ടുഗോളുകളുടെ നിറവിലായിരുന്നു ഇന്ത്യയുടെ വിജയം. ജെജയാണ് ഇന്ത്യയ്ക്ക് വേണ്ടി മൂന്നാം ഗോള്‍ നേടിയത്. 

68ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സുനില്‍ ഛേത്രിയാണ് ഇന്ത്യക്ക് ലീഡ് നല്‍കിയത്. 71ാം മിനിറ്റില്‍ പോസ്റ്റിന് മുന്നില്‍ തുറന്നുകിട്ടിയ അവസരം വലയിലെത്തിച്ച് ജെജെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. അധിക സമയത്ത് മൂന്നാം ഗോള്‍ നേടി ഛേത്രി ഇന്ത്യയുടെ വിജയം മികച്ചതാക്കി.

നിറഞ്ഞുകവിഞ്ഞ മുംബൈ അറീന സ്‌റ്റേഡിയത്തിലെ മത്സരം തുടക്കം മുതല്‍ മഴയില്‍ മുങ്ങിയെങ്കിലും ആവേശം ഒട്ടു ചോരാതെയായിരുന്നു ഇന്ത്യയുടെ കളി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com