ഡ്രസിങ് റൂമില്‍ വീണതിന് ശേഷമായിരുന്നു ആ താണ്ഡവം; സ്റ്റെയിന്‍ വെളിപ്പെടുത്തുന്നു

തകര്‍പ്പന്‍ സെഞ്ചുറി നേടുന്നതിന് മുന്‍പ് ഡ്രസിങ് റൂമിന് സമീപമുള്ള സ്റ്റെയറില്‍ നിന്നും ഡിവില്ലിയേഴ്‌സ് വീഴുകയായിരുന്നു
ഡ്രസിങ് റൂമില്‍ വീണതിന് ശേഷമായിരുന്നു ആ താണ്ഡവം; സ്റ്റെയിന്‍ വെളിപ്പെടുത്തുന്നു

ഡിവില്ലിയേഴ്‌സ് 50, 100, 150 അടിച്ചെടുത്ത വേഗം കണ്ട് ഞെട്ടിയതില്‍ കൂടുതല്‍ മറ്റൊരു താരത്തിനും ചിലപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കാനായിട്ടുണ്ടാകില്ല. വേഗത്തില്‍ അര്‍ധ ശതകവും സെഞ്ചുറിയും 150മെല്ലാം നേടിയതിന്റെ റെക്കോര്‍ഡ് ഡിവില്ലിയേഴ്‌സിന്റെ പേരിലാണെന്ന് നമുക്ക് അറിയാം എങ്കിലും, വേഗത്തില്‍ ശതകം തികയ്ക്കുന്നതിന് മുന്‍പ് ഡിവില്ലിയേഴ്‌സിന് സംഭവിച്ചത് നമ്മുടെ മുന്നിലേക്ക് എത്തിയിട്ടില്ല. 

2015ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു ഡിവില്ലിയേഴ്‌സ് 31 ബോളില്‍ സെഞ്ചുറി നേടി റെക്കോര്‍ഡിട്ടത്. ആ സമയം ഡിവ്വില്ലിയേഴ്‌സിന് സംഭവിച്ച ഒരു വീഴ്ചയെ പറ്റി പറയുകയാണ് ഡെയ്ല്‍ സ്റ്റെയിന്‍. തകര്‍പ്പന്‍ സെഞ്ചുറി നേടുന്നതിന് മുന്‍പ് ഡ്രസിങ് റൂമിന് സമീപമുള്ള സ്റ്റെയറില്‍ നിന്നും ഡിവില്ലിയേഴ്‌സ് വീഴുകയായിരുന്നു. 

മുഖം കുത്തിയായിരുന്നു ഡിവില്ലിയേഴ്‌സ് വീണത്. ഇതിന് പിന്നാലെ  ഡേവിഡ് മില്ലറെ ബാറ്റിങ്ങിനായി അയക്കാന്‍ ദക്ഷിണാഫ്രിക്കന്‍ കോച്ച് റസെല്ലിനോട് ഡിവില്ലിയേഴ്‌സ് ആവശ്യപ്പെട്ടു. പക്ഷേ ഡിവില്ലിയേഴ്‌സ് തന്നെ ഇറങ്ങണം എന്ന നിലപാടായിരുന്നു കോച്ചിന്. അതോടെ ഡിവില്ലിയേഴ്‌സ് ഗ്രൗണ്ടിലേക്കിറങ്ങി. എന്നാല്‍ വീണതിന്റെ ഒരു അലട്ടലും ഗ്രൗണ്ടില്‍ ഡിവില്ലിയേഴ്‌സിന് ഉണ്ടായിരുന്നില്ലെന്ന് സ്‌റ്റെയ്ന്‍ പറയുന്നു. 

44 ബോളില്‍ 149 റണ്‍സെടുത്തായിരുന്നു ഡിവില്ലിയേഴ്‌സിന്റെ താണ്ഡവം. 16 സിക്‌സുകളായിരുന്നു ഡിവില്ലിയേഴ്‌സിന്റെ ബാറ്റില്‍ നിന്നും അന്ന് പിറന്നത്. 338 സ്‌ട്രൈക്ക് റേറ്റില്‍ വെസ്റ്റ് ഇന്‍ഡീസ് ബൗളര്‍മാരെ വലച്ച ഡിവില്ലിയേഴ്‌സ് 16 ബോളിലായിരുന്നു 50 പിന്നിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com