'ഇതുപോലെ പിന്തുണയ്ക്കൂ, രാജ്യത്തിനുവേണ്ടി ഞങ്ങള്‍ മരിച്ചു കളിക്കും'; ആരാധകര്‍ക്ക് നന്ദി പറഞ്ഞ് സുനില്‍ ഛേത്രി

സുനില്‍ ഛേത്രിയുടെ നൂറാം മത്സരം കാണാന്‍ നിരവധി ആരാധകരാണ് സ്റ്റേഡിയത്തില്‍ എത്തിയത്
'ഇതുപോലെ പിന്തുണയ്ക്കൂ, രാജ്യത്തിനുവേണ്ടി ഞങ്ങള്‍ മരിച്ചു കളിക്കും'; ആരാധകര്‍ക്ക് നന്ദി പറഞ്ഞ് സുനില്‍ ഛേത്രി

'നിങ്ങളുടെ പിന്തുണ ഇതുപോലെ എന്നുമുണ്ടെങ്കില്‍ ഞങ്ങള്‍ കളിക്കളത്തില്‍ ജീവന്‍ സമര്‍പ്പിച്ച് കളിക്കും'. നൂറാം മത്സരത്തില്‍ ഇരട്ട ഗോള്‍ നേടി ഇന്ത്യയെ വിജയത്തിലെത്തിച്ചതിന് ശേഷം ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി ഇങ്ങനെ കുറിച്ചു. തിങ്ങിനിറഞ്ഞ ഗ്യാലറിയെ സാക്ഷിയാക്കിയായിരുന്ന സുനില്‍ ഛേത്രിയുടെ മിന്നും പ്രകടനം. സ്റ്റേഡിയത്തില്‍ എത്തി ആരവം മുഴക്കിയവര്‍ക്കും വീട്ടിലിരുന്നു ആവേശം തന്നവര്‍ക്കുമെല്ലാം നന്ദി പറഞ്ഞുകൊണ്ടാണ് ഇന്ത്യന്‍ നായകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പിട്ടത്.

സുനില്‍ ഛേത്രിയുടെ നൂറാം മത്സരം കാണാന്‍ നിരവധി ആരാധകരാണ് സ്റ്റേഡിയത്തില്‍ എത്തിയത്. തന്നെ വിശ്വസിച്ച് സ്റ്റേഡിയത്തില്‍ എത്തിയ ആരാധകരെ ആവേശംകൊള്ളിക്കുന്നതായിരുന്നു ഛേത്രിയുടേയും സംഘത്തിന്റേയും പ്രകടനം. ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ കെനിയക്കെതിരെ മികച്ച വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആരാധകരുടെ പിന്തുണയുണ്ടെങ്കില്‍ ഇനിയും മികച്ച രീതിയില്‍ കളിക്കാനാവുമെന്നാണ് ഛേത്രി പറയുന്നത്.

'ഇതു പോലെ നിങ്ങളുടെ ഭാഗത്ത് നിന്ന് എപ്പോഴും ലഭിക്കുകയാണെങ്കില്‍ ഞങ്ങള്‍ കളിക്കളത്തില്‍ ജീവന്‍ സമര്‍പ്പിച്ച് കളിക്കുമെന്ന് ഉറപ്പു തരുന്നു. ഈ രാത്രി വളരെ പ്രിയപ്പെട്ടതായിരുന്നു. കാരണം നമ്മളെല്ലാവരും ഒരുമിച്ചായിരുന്നു. സ്‌റ്റേഡിയത്തിലിരുന്ന് ആരവം മുഴക്കിയവര്‍ക്കും വീട്ടിലിരുന്ന് ആവേശം തന്നവര്‍ക്കും നന്ദി. ഛേത്രി ട്വീറ്റ് ചെയ്തു.

കളികാണാന്‍ എത്തണം എന്ന് അപേക്ഷിച്ചുകൊണ്ട് കഴിഞ്ഞ ദിവസം സുനില്‍ ഛേത്രി സാമൂഹിക മാധ്യമങ്ങിലൂടെ വീഡിയോ പുറത്തിറക്കിയിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കറും വിരാട് കോലിയുമടക്കം പ്രമുഖ കായിക താരങ്ങള്‍ വീഡിയോയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയതോടെ വീഡിയോയ്ക്ക് വലിയ പ്രചാരമണാ ലഭിച്ചത്. തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരമാകുമ്പോഴേക്കും കളിയുടെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com