ബാറ്റിങ്ങില്‍ പുല്ലാംകുഴല്‍ വായിക്കുന്ന ധവാന്‍ അല്ല, ഇത് വേറെ മുഖം

ക്രിക്കറ്റിന് മറുവശത്തുള്ള മറ്റൊരു എന്നെ കുറിച്ചാണ് പറയുന്നതെന്നായിരുന്നു ധവാന്റെ ആമുഖം
ബാറ്റിങ്ങില്‍ പുല്ലാംകുഴല്‍ വായിക്കുന്ന ധവാന്‍ അല്ല, ഇത് വേറെ മുഖം

ഓപ്പണിങ്ങിലിറങ്ങി വെടിക്കെട്ട് നടത്താന്‍ മാത്രമല്ല. സംഗീതത്തില്‍ ഒളിപ്പിച്ചുവെച്ച തന്റെ കഴിവ് ഇപ്പോള്‍ വെളിപ്പെടുത്തുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. 

ഓടക്കുഴല്‍ വായിച്ചാണ് ധവാന്‍ ആരാധകരെ ഞെട്ടിച്ചത്. ക്രിക്കറ്റിന് മറുവശത്തുള്ള മറ്റൊരു എന്നെ കുറിച്ചാണ് പറയുന്നതെന്നായിരുന്നു ധവാന്റെ ആമുഖം. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഓടക്കുഴല്‍ വായിക്കാന്‍ പഠിക്കുന്നു. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒന്നാണ് അത്. ഗുരു വേണുഗോപാലില്‍ നിന്നും ഇത് പഠിക്കാന്‍ സാധിച്ചതിന്റെ അഭിമാനത്തിലാണ് ഞാന്‍.

ഇനിയും ഒരുപാട് ദൂരം മുന്നോട്ടു പോകുവാനുണ്ട്. എങ്കിലും തുടങ്ങിവെച്ചല്ലോ എന്ന സന്തോഷത്തിലാണ് താനെന്നും ഓടക്കുഴല്‍ വായിച്ചുകൊണ്ട് ധവാന്‍ ട്വിറ്ററില്‍ എഴുതുന്നു. ഗുരുവിനൊപ്പം ഓടക്കുഴല്‍ വായിക്കുന്ന വീഡിയോ ധവാന്‍ ട്വീറ്റ് ചെയ്തതിന് പിന്നാലെ ആരാധകര്‍ അമ്പരന്നു കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com