മെസിക്ക് പിന്നാലെ കോഹ്‌ലിയും തുസ്സാഡ്‌സ് മ്യൂസിയത്തില്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ മെഴുക് പ്രതിമ അനാവരണം ചെയ്തു
മെസിക്ക് പിന്നാലെ കോഹ്‌ലിയും തുസ്സാഡ്‌സ് മ്യൂസിയത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ മെഴുക് പ്രതിമ അനാവരണം ചെയ്തു. രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ മാഡം തുസ്സാഡ്‌സ് മ്യൂസിയത്തിലാണ് പ്രതിമ സ്ഥാപിച്ചത്. മെഴുക് പ്രതിമകള്‍ക്ക് പേരുകേട്ട മാഡം തുസ്സാഡ്‌സ് മ്യൂസിയം ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്.

അര്‍ജന്റീന ഫുട്‌ബോള്‍ താരം ലയണല്‍ മെസി, കപില്‍ ദേവ്, ഉസൈന്‍ ബോള്‍ട്ട് എന്നി കായികരംഗത്തെ പ്രമുഖര്‍ക്ക് പിന്നാലെയാണ് മറ്റൊരു താരവും മ്യൂസിയത്തില്‍ ഇടംപിടിച്ചത്. മെഴുക് പ്രതിമ സ്ഥാപിച്ച മാഡം തുസ്സാഡ്‌സിന് നന്ദി പറഞ്ഞ വിരാട് കോഹ്‌ലി സ്ഥാപനത്തിന്റെ പ്രവൃത്തി നിസ്തുലമാണെന്നും വിശേഷിപ്പിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജേഴ്‌സി ധരിച്ച് ബാറ്റും പാഡുമണിഞ്ഞ് നില്‍ക്കുന്നതാണ് കോഹ്‌ലിയുടെ പ്രതിമ. ബോളിവുഡ്, ഹോളിവുഡ്, രാഷ്ട്രീയം, ചരിത്രം തുടങ്ങി നിരവധി മേഖലകളില്‍ പ്രമുഖരായ വ്യക്തികളുടെ പ്രതിമകളും മ്യൂസിയത്തിന്റെ ആകര്‍ഷണമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com