കാണാതെ പോകരുത്; ദേശീയ പതാക എറിഞ്ഞ ആരാധകന് ഛേത്രി നല്‍കിയ മറുപടി

ഡ്രസിങ് റൂമിലേക്ക നടക്കവെ ആരാധകരില്‍ ഒരാളുടെ ഭാഗത്ത് നിന്നുമുണ്ടായ പ്രതികരണത്തിന് ഛേത്രി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ഏവരുടേയും കയ്യടി വാങ്ങുന്നത്
കാണാതെ പോകരുത്; ദേശീയ പതാക എറിഞ്ഞ ആരാധകന് ഛേത്രി നല്‍കിയ മറുപടി

ലോക ഫുട്‌ബോള്‍ ഭൂപടത്തില്‍ ഇന്ത്യയ്ക്ക് ഇടമൊരുക്കുകയാണ് സുനില്‍ ഛേത്രി. നിലവില്‍ പന്ത് തട്ടുന്ന കളിക്കാരില്‍ രാജ്യത്തിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരുടെ കൂട്ടത്തില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുകയാണ് ഛേത്രി. മുന്നിലുള്ളത് മെസിയും ക്രിസ്റ്റിയാനോയും മാത്രം. 

അങ്ങിനെ ഫുട്‌ബോള്‍ ലോകത്ത് അഭിമാനിക്കാവുന്ന നേട്ടങ്ങളിലേക്ക് ഇന്ത്യയെ എത്തിക്കുന്നതിനൊപ്പം കളിക്കളത്തിന് പുറത്ത് തന്റെ വ്യക്തിത്വം കൊണ്ട് മാതൃക തീര്‍ക്കുകയും ചെയ്യുന്നുണ്ട് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം. 

ഇന്റര്‍കോണ്ടിനെന്റല്‍ ടൂര്‍ണമെന്റില്‍ കെനിയയ്ക്ക് എതിരായ മത്സരത്തിന് ശേഷം ഡ്രസിങ് റൂമിലേക്ക നടക്കവെ ആരാധകരില്‍ ഒരാളുടെ ഭാഗത്ത് നിന്നുമുണ്ടായ പ്രതികരണത്തിന് ഛേത്രി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ഏവരുടേയും കയ്യടി വാങ്ങുന്നത്. ഡ്രസിങ് റൂമിലേക്ക് ഛേത്രി നടക്കവെ ഗ്യാലറിയില്‍ നിന്നും ഇന്ത്യന്‍ പതാക ഒരു ആരാധകന്‍ താഴേക്ക് ഇടുകയായിരുന്നു. ഛേത്രിക്ക് സമീപം വന്നിരുന്ന വ്യക്തി ഇത് ശ്രദ്ധിക്കാതെ പതാകയില്‍ ചവിട്ടി നടന്നു. 

ഇത് കണ്ട ഛേത്രി പതാകയില്‍ ചവിട്ടിയ വ്യക്തിയോട് എന്താണിതെന്ന അതൃപ്തിയില്‍ ചോദിച്ചതിന് ശേഷം ഗ്യാലറിയിലെ കാണികള്‍ക്ക് നേരെ തിരിഞ്ഞു. ഇങ്ങനെ ചെയ്യരുത് എന്ന് ഛേത്രി അവര്‍ക്ക് നിര്‍ദേശവും നല്‍കി. 

100 കളികളില്‍ നിന്നും 61 ഗോളുകളാണ് ഛേത്രി ഇന്ത്യയ്ക്കായി നേടിയിരിക്കുന്നത്. കളിക്കളത്തില്‍ വന്ന് നിങ്ങള്‍ കളി കാണു, എന്നിട്ട് ഞങ്ങളെ വിമര്‍ശിക്കൂ എന്ന ഛേത്രിയുടെ അഭ്യര്‍ഥനയ്ക്ക് അത്ഭുതപ്പെടുത്തുന്ന മറുപടി നല്‍കിയായിരുന്നു ആരാധകര്‍ ഇന്ത്യന്‍ നായകനോടുള്ള ആദരവ് പ്രകടിപ്പിച്ചത്. അങ്ങിനെ നിറഞ്ഞ കാണികള്‍ക്ക് മുന്നിലായിരുന്നു ഛേത്രി തന്റെ നൂറാം മത്സരം കളിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com