ഈ നേട്ടങ്ങളെയെല്ലാം വെല്ലുന്ന യുവ താരങ്ങള്‍ ഇന്ത്യയിലില്ലേ? അതിന് അര്‍ജുന്റെ നേട്ടങ്ങള്‍ എന്തെല്ലാമാണ്?

കളിക്കളത്തില്‍ അര്‍ജുന്റെ കളികള്‍ എങ്ങിനെയെല്ലാമെന്ന് നോക്കാം....ഈ പറയുന്ന നേട്ടങ്ങളെയെല്ലാം വെല്ലുന്ന യുവ താരങ്ങള്‍ ഇന്ത്യയില്‍ വേറെയുമുണ്ടെന്ന വാദങ്ങള്‍ മാറ്റിവെച്ച്
ഈ നേട്ടങ്ങളെയെല്ലാം വെല്ലുന്ന യുവ താരങ്ങള്‍ ഇന്ത്യയിലില്ലേ? അതിന് അര്‍ജുന്റെ നേട്ടങ്ങള്‍ എന്തെല്ലാമാണ്?

സച്ചിന്‍ കളിക്കളം വിട്ട് നാല് വര്‍ഷം പിന്നിടുമ്പോള്‍ തെണ്ടുല്‍ക്കര്‍ എന്ന പേര് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തേക്ക് വീണ്ടുമെത്തുകയാണ്. അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്ന വാര്‍ത്ത മുന്നിലെത്തുമ്പോള്‍ ക്രിക്കറ്റ് ഇതിഹാസത്തിന്റെ മകന്റെ യോഗ്യതകളിലേക്കും നമ്മുടെ ചിന്ത പായും. 

ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യന്‍ എടിമിന്റെ പര്യടനത്തിലാണ് അര്‍ജുന്‍ കളിക്കുക. സച്ചിന്റെ മകന് ബാറ്റിലല്ല ബൗളിങ്ങിലാണ് താത്പര്യം എന്ന് നമ്മള്‍ നേരത്തെ തിരിച്ചറിഞ്ഞതാണ്. കളിക്കളത്തില്‍ അര്‍ജുന്റെ കളികള്‍ എങ്ങിനെയെല്ലാമെന്ന് നോക്കാം....ഈ പറയുന്ന നേട്ടങ്ങളെയെല്ലാം വെല്ലുന്ന യുവ താരങ്ങള്‍ ഇന്ത്യയില്‍ വേറെയുമുണ്ടെന്ന വാദങ്ങള്‍ മാറ്റിവെച്ച്...

135ന് മുകളില്‍ ബോള്‍ പായും

ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാനായി സച്ചിന്‍ വിലയിരുത്തപ്പെടുമ്പോള്‍ മകന്‍ തിരഞ്ഞെടുത്തത് ബൗളിങ്ങായിരുന്നു. പതിനെട്ടുകാരനായ അര്‍ജുന്‍ ഇടംകയ്യന്‍ മീഡിയം പേസറാണ്, ഇടംകയ്യന്‍ ബാറ്റ്‌സ്മാനും. 

ഈ വര്‍ഷം ഏപ്രിലില്‍ ധര്‍മശാലയില്‍ നടന്ന ട്രെയിനിങ് ക്യാമ്പില്‍ അര്‍ജുന്‍ പങ്കെടുത്തിരുന്നു. മണിക്കൂറില്‍ 135 കിലോമീറ്ററില്‍ വേഗതയില്‍ അര്‍ജുന് തുടര്‍ച്ചയായി പന്തെറിയാന്‍ സാധിക്കുന്നുണ്ടെന്നാണ് പരിശീലകര്‍ പറയുന്നത്. 

സ്ഥിരത

2017-18ലെ കൂച്ച് ബെഹര്‍ ട്രോഫിയില്‍ അര്‍ജുന്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും 19 വിക്കറ്റുകളാണ് വീഴ്ത്തിയത്. രണ്ട് അഞ്ച് വിക്കറ്റ് നേട്ടവും ഇതില്‍ ഉള്‍പ്പെടുന്നു. മുംബൈ അണ്ടര്‍ 19 ടീമിന് വേണ്ടിയായിരുന്നു ഈ നേട്ടം. കഴിഞ്ഞ ജൂലൈയില്‍ നമീബിയയ്‌ക്കെതിരെ  ഇംഗ്ലണ്ടില്‍ നടന്ന മത്സരത്തിലും എംസിസി സ്‌ക്വാഡില്‍ അര്‍ജുന്‍ ഉള്‍പ്പെട്ടിരുന്നു. അന്ന് നാല് വിക്കറ്റ് വീഴ്ത്തിയ അര്‍ജുന്‍ നമീബിയയെ 49 റണ്‍സിന് പുറത്താക്കുന്നതില്‍ നിര്‍ണായക ഘടകമായിരുന്നു. 

മികച്ച പരിശീലകര്‍ക്ക് കീഴില്‍

അതുല്‍ ഗെയ്ക്വാഡാണ് അര്‍ജുന്റെ പ്രധാന പരിശീലകന്‍. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ ലെവല്‍ 3 കോച്ചാണ് ഗയ്ക്വാഡ്. അര്‍ജുനെ പരിശീലിപ്പിക്കുന്നതിനായി ഗയ്ക്വാഡിനെ സച്ചിനാണ് മൂന്ന് വര്‍ഷം മുന്‍പ് സമീപിക്കുന്നത്. 

2016-17ല്‍ പരിക്കിനെ തുടര്‍ന്ന് അര്‍ജുന് ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നതിന് പിന്നാലെ അര്‍ജുന്റെ ബൗളിങ് ആക്ഷനിലും പരിശീലകര്‍ മാറ്റം കൊണ്ടുവന്നിരുന്നു. ഗെയ്ക്വാഡിന് പുറമെ ഇന്ത്യന്‍ മുന്‍ ഫാസ്റ്റ് ബൗളര്‍ സുബ്രതോ ബാനെര്‍ജിയും അര്‍ജുന്റെ പരിശീലക വേഷത്തില്‍ എത്തിയിരുന്നു. 

വസിം അക്രത്തെ ഞെട്ടിച്ച് അര്‍ജുന്‍

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇംഗ്ലണ്ടില്‍ എത്തിയപ്പോഴായിരുന്നു വസിം അക്രത്തെ അര്‍ജുന്‍ തന്റെ ബൗളിങ്ങിലൂടെ ആകര്‍ഷിച്ചത്. അര്‍ജുന്റെ ബൗളിങ് നിരീക്ഷിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയായിരുന്നു അക്രം മടങ്ങിയത്. 

ഈ പതിനഞ്ചുകാരന്‍ ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും ബംഗ്ലാദേശിലേയും ശ്രീലങ്കയിലേയും ഏതൊരു കുട്ടിയേയും പോലെയാണ്. ഫിറ്റ്‌നസിനെ കുറിച്ചാണ് ഞാന്‍ അര്‍ജുന് നിര്‍ദേശം നല്‍കിയത്. 

വിദേശ താരങ്ങള്‍ക്ക് പന്തെറിഞ്ഞ പരിചയം

മുംബൈയില്‍ ഇന്ത്യ കളിക്കാനെത്തിയാല്‍ നെറ്റ്‌സില്‍ പന്തെറിയാന്‍ അര്‍ജുന്‍ ഉണ്ടാകും. വാംങ്കെടെയില്‍ കോഹ് ലിക്ക് വേണ്ടി അര്‍ജുന്‍ ബോള്‍ ചെയ്യുന്ന വീഡിയോ വൈറലായിരുന്നു.. ലോര്‍ഡ്‌സിലെ ഇന്‍ഡോര്‍ അക്കാദമിയിലും അര്‍ജുന്‍ പരിശീലനം നടത്തിയിരുന്നു. 

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജോന്നി ബെയര്‍സ്‌റ്റോയ്‌ക്കെതിരെ അര്‍ജുന്‍ എറിഞ്ഞ യോര്‍ക്കര്‍ ഇംഗ്ലണ്ട് താരത്തെ പരിക്കിന്റെ ഭീഷണിയിലേക്കും തള്ളിവിട്ടിരുന്നു. 2015ല്‍ ഒരു എക്‌സിബിഷന്‍ മാച്ചിന് ഇടയില്‍ ലാറയേയും അര്‍ജുന്‍ പുറത്താക്കി. 
 

ബാറ്റിങ്ങില്‍

അര്‍ജുന്‍ ഓള്‍ റൗണ്ടറാണെന്ന് പറയാനാവില്ല. ഫാസ്റ്റ് ബൗളിങ്ങില്‍ തന്നെയാണ് അര്‍ജുന്റെ ശ്രദ്ധ. എന്നാല്‍ ബാറ്റിങ്ങില്‍ അര്‍ജുന്‍ ശ്രദ്ധ കൊടുക്കാതെ വിടുന്നില്ല, ഓസ്‌ട്രേലിയയില്‍  ഹോംകോങ് ക്രിക്കറ്റ് ക്ലബിനെതിരെ നടന്ന ട്വിന്റി20യില്‍ ക്രിക്കറ്റേഴ്‌സ് ക്ലബ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി 27 ബോളില്‍ 48 റണ്‍സായിരുന്നു അര്‍ജുന്‍ അടിച്ചെടുത്തത്. അന്നത് വാര്‍ത്തകളില്‍ നിറയുകയും ചെയ്തു. 

സെഞ്ചുറിയുമുണ്ട് പേരില്‍

സെഞ്ചുറികളുടെ രാജാവിന്റെ മകനും ബൗളിങ്ങിന് പുറമെ സെഞ്ചുറികളിലും കണ്ണുണ്ട്. 2012ല്‍, 13 വയസുള്ളപ്പോഴായിരുന്നു മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ വെക്കേഷന്‍ ടൂര്‍ണമെന്റില്‍ അര്‍ജുന്‍ സെഞ്ചുറി നേടിയത്.

അര്‍ജുന്റെ സൂപ്പര്‍ താരങ്ങളില്‍ സച്ചിനില്ല

ക്രിക്കറ്റില്‍ അര്‍ജുന്‍ ആരാധിത്തുന്ന കളിക്കാരുടെ കൂട്ടത്തില്‍ പിതാവ് സച്ചിന്‍ തെണ്ടുല്‍ക്കറില്ല. ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്, ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് എന്നിവരാണ് അര്‍ജുന്റെ ആരാധനാപാത്രങ്ങള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com