പെണ്‍കടുവകള്‍ ഇന്ത്യയെ തകര്‍ത്തപ്പോള്‍ ഈ ഡ്രസിങ് റൂമിലെ ആഘോഷം കണ്ടില്ലേ?
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th June 2018 10:28 AM |
Last Updated: 11th June 2018 10:28 AM | A+A A- |
അവസാന ബോളില്‍ ജയം പിടിച്ചായിരുന്നു ഇന്ത്യയെ ഏഷ്യാ കപ്പ് ട്വിന്റി20 ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിന്റെ പെണ്‍കടുവകള്‍ തകര്‍ത്തു വിട്ടത്. ആറ് വട്ടം ഏഷ്യാ കപ്പ് കിരീടം ഉയര്‍ത്തിയ ആധിപത്യമെല്ലാം ബംഗ്ലാ വനിതകളുടെ നിശ്ചയദാര്‍ഡ്യത്തിന് മുന്നില്‍ ഒന്നുമല്ലാതെയായി.
ജയിക്കാന്‍ അവസാന ബോളില്‍ രണ്ട് റണ്‍സ് വേണമെന്നിരിക്കെയാണ് ജപനാരാ അലം ബംഗ്ലാദേശിന്റെ ഹീറോ ആവുകയായിരുന്നു. അവസാന ബോള്‍ വരെ ആവേശം നിറഞ്ഞു നിന്ന മത്സരം ബംഗ്ലാദേശ് പുരുഷ ക്രിക്കറ്റ് ടീം അംഗങ്ങള്‍ ആഘോഷിച്ചതാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാവുന്നത്.
ഡ്രസിങ് റൂമില്‍ ബംഗ്ലാദേശ് പുരുഷ താരങ്ങളെല്ലാം ടെലിവിഷന്‍ സ്‌ക്രീനിന് മുന്നില്‍ ശ്വാസമടക്കി നിന്നു. അവസാന ബോളില്‍ അവര്‍ ചരിത്രം കുറിച്ചപ്പോള്‍ ഡ്രസിങ് റൂം സന്തോഷത്തില്‍ മതിമറക്കുകയായിരുന്നു. ബംഗ്ലാദേശ് ഓപ്പണര്‍ തമീം ഇഖ്ബാലാണ് ഡ്രസിങ് റൂമിലെ നിമിഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചത്.