വാമോസ് നവീന്‍!;ഹിഗ്വിറ്റയെ ഓര്‍മ്മ വരും ഈ സേവ് കണ്ടാല്‍(വീഡിയോ)  

By സമകാലിക മലയാളം വേള്‍ഡ്കപ്പ് ഡെസ്‌ക്‌  |   Published: 12th June 2018 09:45 PM  |  

Last Updated: 12th June 2018 09:50 PM  |   A+A-   |  

 

ലോക കപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ മലയാളക്കരയിലാകെ കാല്‍പ്പന്ത് കളിയുടെ ആവേശം വാനോളം ഉയരുകയാണ്. എല്ലായിടത്തും ഫുട്‌ബോളാണ്, എല്ലാ ചിന്തകളും ഫുട്‌ബോളിനെക്കുറിച്ചാണ്. ഗ്രാമ,നഗരവ്യത്യസാമില്ലാതെ കളിയാവേശത്തില്‍ അലിഞ്ഞാടുകയാണ്. ഇതിനിടയില്‍ ഒരു ചെറിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വിശ്വപ്രസിദ്ധ കൊളംബിയന്‍ ഗോള്‍ കീപ്പര്‍ ഹിഗ്വിറ്റയെ അനുസ്മരിപ്പിക്കുന്ന ഒരു മനോഹര സേവിന്റെ കാഴ്ച. 

നവീന്‍ എന്ന ഗോള്‍ കീപ്പറുടെ അതി ഗംഭീര സേവിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നവീന്റെ ഈ സേവ് കണ്ടാല്‍ നിങ്ങള്‍ ഉറപ്പായും പറയും നമുക്കുമുണ്ട് ഹിഗ്വിറ്റമാര്‍...വാമോസ് നവീന്‍!