കറുത്ത വംശക്കാരുമായി സെക്‌സ് പാടില്ല; മോസ്‌കോ ഗെയിംസിന് ശേഷമുണ്ടായത് ആവര്‍ത്തിക്കരുതെന്ന് റഷ്യന്‍ സ്ത്രീകള്‍ക്ക് മുന്നറിയിപ്പ്‌

മിക്‌സഡ് റേസ് കുട്ടികളുടെ സിംഗിള്‍ മദേഴ്‌സ് ആയിരിക്കും എന്നാണ് മോസ്‌കോ ഭരണസിരാ കേന്ദ്രത്തില്‍ നിന്നും സ്ത്രീകള്‍ക്ക് ലഭിക്കുന്ന മുന്നറിയിപ്പ്
കറുത്ത വംശക്കാരുമായി സെക്‌സ് പാടില്ല; മോസ്‌കോ ഗെയിംസിന് ശേഷമുണ്ടായത് ആവര്‍ത്തിക്കരുതെന്ന് റഷ്യന്‍ സ്ത്രീകള്‍ക്ക് മുന്നറിയിപ്പ്‌

ലോക കപ്പിനായി റഷ്യയിലേക്കെത്തുന്ന കറുത്ത വംശജരുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടരുതെന്ന് രാജ്യത്തെ സ്ത്രീകള്‍ക്ക് മുന്നറിയിപ്പ്. ലോക കപ്പ് കഴിഞ്ഞ് നിങ്ങള്‍ മിക്‌സഡ് റേസ് കുട്ടികളുടെ സിംഗിള്‍ മദേഴ്‌സ് ആയിരിക്കും എന്നാണ് മോസ്‌കോ ഭരണസിരാ കേന്ദ്രത്തില്‍ നിന്നും സ്ത്രീകള്‍ക്ക് ലഭിക്കുന്ന മുന്നറിയിപ്പ്. 

1980ലെ മോസ്‌കോ ഗെയിംസിന് ശേഷമുണ്ടായതും ഇതിന് ഉദാഹരണമായി അവര്‍ ഉയര്‍ത്തിക്കാണിക്കുന്നു. രാജ്യാന്തര മത്സരങ്ങള്‍ക്ക് റഷ്യ വേദിയായതിന് ശേഷം റഷ്യന്‍ സ്ത്രീകള്‍ക്ക് ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍, ഏഷ്യന്‍ പങ്കാളികളിലുണ്ടാകുന്ന കുട്ടികള്‍ വലിയ വിവേചനത്തിന് ഇരയാകുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. സോവിയറ്റ് യൂണിയന്‍ ആയിരുന്ന കാലം മുതല്‍ അങ്ങിനെയുള്ള കുട്ടികള്‍ ബുദ്ധിമുട്ടനുഭവിക്കുന്നു. നമ്മുടെ വംശത്തിലെ കുട്ടികള്‍ക്ക് തന്നെ നമ്മള്‍ ജന്മം കൊടുക്കണമെന്നും  സാമൂഹ്യ ക്ഷേമത്തിന് വേണ്ടിയുള്ള പാര്‍ലമെന്റ് കമ്മിറ്റി തലവന്‍ തമര പ്ലെറ്റ്‌ന്യോവ പറയുന്നു. 

ദേശീയ വാദിയായത് കൊണ്ടല്ല ഞാന്‍ ഇത്തരമൊരു നിര്‍ദേശം വയ്ക്കുന്നത്. കുട്ടികളാണ് ഇതിന്റെ ബുദ്ധിമുട്ടനുഭവിക്കുന്നത് എന്നത് കൊണ്ടാണ്. അങ്ങിനെയുള്ള കുട്ടികള്‍ ഉപേക്ഷിക്കപ്പെടുന്നു. അമ്മയ്‌ക്കൊപ്പം പിതാവ് ഇല്ലാതെ അവര്‍ക്ക് റഷ്യയില്‍ തന്നെ വിവേചനം അനുഭവിച്ച് ജീവിക്കേണ്ടി വരുന്നുവെന്നും തമര പറയുന്നു. 

ലോക കപ്പിനായി എത്തുന്ന വിദേശ ആരാധകര്‍ വിവിധ വൈറസുകളുമായിട്ടായിരിക്കും വരുന്നത്. അത് റഷ്യയില്‍ പടരുന്നതിന് ഇടയാക്കും എന്നാണ് റഷ്യയിലെ മറ്റൊരു നിയമജ്ഞന്റെ വാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com