ദയാരഹിത അഫ്ഗാന്‍ വധത്തിലേക്ക് ഇന്ത്യ; തലയറുത്തത് അശ്വിനും ഇഷാന്തും

തങ്ങളുടെ ആദ്യ രാജ്യാന്തര ടെസ്റ്റില്‍ 109 റണ്‍സിന് അഫ്ഗാനിസ്ഥാന്റെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചു
ദയാരഹിത അഫ്ഗാന്‍ വധത്തിലേക്ക് ഇന്ത്യ; തലയറുത്തത് അശ്വിനും ഇഷാന്തും

ശക്തമായ നിലയില്‍ നിന്നും ഇന്ത്യയുടെ തേരോട്ടം 474 റണ്‍സില്‍ അവസാനിപ്പിച്ചുവെങ്കിലും ബാറ്റിങ്ങില്‍ തകര്‍ന്നടിഞ്ഞ് അഫ്ഗാനിസ്ഥാന്‍. തങ്ങളുടെ ആദ്യ രാജ്യാന്തര ടെസ്റ്റില്‍ 109 റണ്‍സിന് അഫ്ഗാനിസ്ഥാന്റെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചു. 

ഫോളോഓണിനിറങ്ങിയ അഫ്ഗാനിസ്ഥാന് നാലാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ഷഹ്‌സാദിനെ പുറത്താക്കി ഉമേഷ് യാദവാണ് അഫ്ഗാനിസ്ഥാന് തുടക്കത്തിലെ പ്രഹരമേല്‍പ്പിച്ചത്. 

ഒന്നാം ഇന്നിങ്‌സില്‍ ഉമേഷ് യാദവും ഇഷാന്ത് ശര്‍മയും അഫ്ഗാനിസ്ഥാനെ തുടക്കത്തിലെ തകര്‍ത്തപ്പോള്‍ അശ്വിനും ജഡേജയും അഫ്ഗാന്‍ പോരാട്ടത്തിന് അവസാനം കുറിച്ചു. 27 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അശ്വിന്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജഡേജയും ഇഷാന്ത് ശര്‍മയും രണ്ട് വിക്കറ്റ് നേടി. 

ഒന്നാം ഇന്നിങ്‌സില്‍ ധവാന്റേയും രാഹുലിന്റേയും സെഞ്ചുറി ബലത്തില്‍ ശക്തമായ നിലയിലായിരുന്നു എങ്കിലും അഫ്ഗാന്‍ സ്പിന്നിന് മുന്നില്‍ ഇന്ത്യയ്ക്ക് താളം പിഴച്ചിരുന്നു. 75 റണ്‍സെടുത്ത ഹര്‍ദിക്കായിരുന്നു ഇന്ത്യയുടെ സ്‌കോര്‍ 474ല്‍ എത്തിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com