റെക്കോര്‍ഡുകള്‍ ഒന്നൊന്നായി തകര്‍ന്നുവീണു, വിസ്മയരാജകുമാരനായി റൊണാള്‍ഡോ 

സോച്ചിയിലെ പുല്‍ത്തകിടിയില്‍ ക്രിസ്റ്റ്യാനോ തകര്‍ത്താടിയപ്പോള്‍ കൈവിട്ടുപോകാമായിരുന്ന കളി മാത്രമല്ല ഈ പോരാളി കൈപ്പിടിയിലാക്കിയത്, റെക്കോര്‍ഡുകളുടെ ഒരു കൂമ്പാരം കൂടിയാണ്
റെക്കോര്‍ഡുകള്‍ ഒന്നൊന്നായി തകര്‍ന്നുവീണു, വിസ്മയരാജകുമാരനായി റൊണാള്‍ഡോ 

റൊണാള്‍ഡോ വേഴ്‌സസ് സ്‌പെയിന്‍, ഇന്നലത്തെ കളിയുടെ ഏറ്റവും മികച്ച വിശേഷണം ഇതുതന്നെ. പോര്‍ച്ചുഗലിനെ ഒറ്റയ്ക്ക് തോളിലേറ്റി സോച്ചിയിലെ പുല്‍ത്തകിടിയില്‍ ക്രിസ്റ്റ്യാനോ തകര്‍ത്താടിയപ്പോള്‍ കൈവിട്ടുപോകാമായിരുന്ന കളി മാത്രമല്ല ഈ പോരാളി കൈപ്പിടിയിലാക്കിയത്, റെക്കോര്‍ഡുകളുടെ ഒരു കൂമ്പാരം കൂടിയാണ്. 

ഇന്നലത്തെ ഹാട്രിക്കോടെ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ സ്പാനിഷ് ഇതിഹാസ താരം ഫ്രാങ്ക് പുഷ്‌കാസിനൊപ്പം ക്രിസ്റ്റ്യാനോയുമെത്തി. മൊത്തം ഗോള്‍ നേട്ടത്തില്‍ 109 ഗോളുകള്‍ നേടിയ ഇറാന്റെ അലി ദെയ്ക്ക് പിറകില്‍ രണ്ടാമതായാണ്  84 ഗോളുകള്‍ സ്വന്തമാക്കിയ ക്രിസ്റ്റ്യാനോയുടെയും ഫ്രാങ്കിന്റെയും സ്ഥാനം. 

1966ല്‍ കൊറിയന്‍ റിപ്പബ്ലിക്കിനെതിരെ നാലു ഗോള്‍ നേടിയ പോര്‍ചുഗലിന്റെ  ഇതിഹാസതാരം യൂസേബിയോയ്ക്കും 2002ല്‍ പോളണ്ടിനെതിരെ മൂന്ന് തവണ നിറയൊഴിച്ച പൗലേറ്റയ്ക്കും പിന്നാലെ ലോകകപ്പിന്റെ ചരിത്രത്തില്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെ പോര്‍ച്ചുഗീസ് താരമാണ് ക്രിസ്റ്റ്യാനോ.

ലോകകപ്പില്‍ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടി താരം, ഈ റെക്കോര്‍ഡും ഇനി ക്രിസ്റ്റ്യാനോയ്ക്ക് സ്വന്തം. റെക്കോഡുകള്‍ ഒന്നൊന്നായി തിരുത്തിക്കൊണ്ടുള്ള സ്വര്‍ണവര്‍ണമുള്ള ഹാട്രിക്ക് നേട്ടം കൊയ്തപ്പോള്‍  ഇന്നലെ ക്രിസ്റ്റ്യാനോയ്ക്ക് പ്രായം 33 വയസ്സും 130 ദിവസവും.

2004, 2008, 2012, 2016 യൂറോ കപ്പ്, 2006, 2010, 2014, 2018 ലോകകപ്പ് ഇങ്ങനെ എല്ലാ പ്രധാന ടൂര്‍ണമെന്റുകളിലും സ്‌കോര്‍ ചെയ്ത താരം, ഇത് ക്രിസ്റ്റ്യാനോ കുറിച്ച് മറ്റൊരു  റെക്കോര്‍ഡ്.

ഇന്നലെ പിറന്നത് ലോകകപ്പ് ചരിത്രത്തിലെ 51-ാം ഹാട്രിക്, ക്രിസ്റ്റ്യാനോയുടെ കരിയറിലെയും 51ാം ഹാട്രിക്. ക്ലബ്ബുകള്‍ക്കും രാജ്യത്തിനും വേണ്ടി കളത്തിലിറങ്ങി ക്രിസ്റ്റ്യാനോ ഹാട്രിക് സ്വന്തമാക്കിയത് 51തവണ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com