മെക്‌സിക്കന്‍ ആരാധകരുടെ ആഹ്ലാദച്ചുവടുകള്‍ അതി ശക്തം: ഭൂകമ്പ മാപിനിയില്‍ പ്രകമ്പനം

കൃത്രിമ ഭൂകമ്പങ്ങളുടെ ഗണത്തിലാണ് പ്രകമ്പനത്തെ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 
മെക്‌സിക്കന്‍ ആരാധകരുടെ ആഹ്ലാദച്ചുവടുകള്‍ അതി ശക്തം: ഭൂകമ്പ മാപിനിയില്‍ പ്രകമ്പനം

ലോകമെമ്പാടുമുള്ള മെക്‌സിക്കന്‍ ആരാധകര്‍ക്കെല്ലാം ഇന്നലെ ഇരിക്കപ്പൊറുതിയുണ്ടായിട്ടില്ല. എല്ലാവരും മനസ് നിറഞ്ഞ് ആഘോഷിച്ചിട്ടുണ്ടാകും. എന്നാല്‍ മെക്‌സിക്കോയില്‍ ഇതല്‍പ്പം അതിരു കടന്നോ എന്നൊരു സംശയം. കാരണം ആഘോഷനൃത്തം മൂലം ഭൂകമ്പമുണ്ടാവുക എന്നു പറഞ്ഞാല്‍ ചെറിയ കാര്യമല്ലല്ലോ. കൃത്രിമ ഭൂകമ്പങ്ങളുടെ ഗണത്തിലാണ് പ്രകമ്പനത്തെ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ജര്‍മനിക്കെതിരായ മെക്‌സിക്കന്‍ ജനതയുടെ വിജയാഘോഷം ഭൂകമ്പ മാപിനിയില്‍ തരംഗങ്ങള്‍ സൃഷ്ടിച്ചുവെന്നാണ് മെക്‌സിക്കോയിലെ ഭൗമശാസ്ത്രപഠന കേന്ദ്രത്തിന്റെ വെളിപ്പെടുത്തല്‍. മെക്‌സിക്കന്‍ നഗരത്തിലെ പ്രശസ്തമായ ഏയ്ഞ്ചല്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ് സ്മാരകത്തിന് മുന്നിലെ വലിയ സ്‌ക്രീനില്‍ കളികാണാന്‍ ഒത്തുകൂടിയവരുടെ ആഹ്ലാദനൃത്തമാണ് പ്രകമ്പനം സൃഷ്ടിച്ചത്. മെക്‌സിക്കന്‍ ടീം ഗോള്‍ നേടിയ അതേ സമയത്ത് തന്നെയാണ് മാപിനിയില്‍ പ്രകമ്പനം രേഖപ്പെടുത്തിയിരിക്കുന്നത്. 

ജര്‍മനിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മെക്‌സികോ തോല്‍പ്പിച്ച. കൗണ്ടര്‍ അറ്റാക്കിലെ മികവിലാണ് ഇര്‍വിങ് ലൊസാനയിലൂടെ മെക്‌സിക്കോ ഗോള്‍ നേടിയത്. ആക്രമണ ഫുട്‌ബോളിന്റെ വശ്യസൗന്ദര്യം നിറഞ്ഞ 90മിനിറ്റ് പോരാട്ടത്തിനാണ് ലുഷ്‌നിക്കി സ്‌റ്റേഡിയം ഇന്നലെ സാക്ഷ്യം വഹിച്ചത്. 35ാം മിനിറ്റില്‍ ഇര്‍വിങ് ലൊസാനയുടെ മനോഹര ഷോട്ടിലൂടെയാണ് മെക്‌സിക്കോ ലീഡ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com